Follow KVARTHA on Google news Follow Us!
ad

September New Rule | സെപ്റ്റംബർ 1 മുതൽ ഈ നിയമങ്ങൾ മാറും; കൂട്ടത്തില്‍ കീശ കാലിയാക്കുന്നവയും; അറിയാം വിശദമായി

These rules will come into effect from September 1; Details here#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) വ്യാഴാഴ്ച മുതൽ പുതിയ മാസം ആരംഭിക്കുന്നു. സെപ്റ്റംബർ ഒന്ന് മുതൽ പല നിയമങ്ങളും മാറും. ഇതിൽ സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്നവയുമുണ്ട്. എൽപിജി ഗ്യാസിന്റെ വിലയിലും മാറ്റങ്ങൾ കാണാം. ജനറൽ ഇൻഷുറൻസ് കംപനിയുമായി ബന്ധപ്പെട്ട ഏജന്റിന് ആയിരിക്കും ഏറ്റവും വലിയ ആഘാതം, കാരണം കംപനി കമീഷൻ വെട്ടിക്കുറച്ചു. എന്തൊക്കെ മാറ്റങ്ങളാണ് വരുന്നതെന്ന് അറിയാം.
  
New Delhi, India, News, Top-Headlines, Cash, Bank, Banking, LPG, Car, Vehicles, These rules will come into effect from September 1; Details here.


പിഎം കിസാന്‍ ഇ-കെവൈസി

കേന്ദ്ര സര്‍കാരിന്റെ പിഎം കിസാന്‍ യോജന (PM Kisan Yojana) യുടെ ഇ-കെവൈസി ചെയ്യാനുള്ള സമയപരിധി ഓഗസ്റ്റ് 31ന് അവസാനിച്ചു. ഇത് ചെയ്തിട്ടില്ലെങ്കില്‍ അടുത്ത ഗഡു ആനുകൂല്യം ലഭിക്കില്ല. ജൂലൈ 31 ആയിരുന്നു കെവൈസി ചെയ്യുന്നതിനുള്ള സമയപരിധി സര്‍കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. അത് നീട്ടുകയായിരുന്നു. ഇനി നീട്ടാന്‍ സാധ്യതയില്ല. പദ്ധതിയുടെ 12-ാം ഗഡു സെപ്റ്റംബര്‍ മാസത്തില്‍ ലഭിച്ചേക്കും.


പഞ്ചാബ് നാഷനല്‍ ബാങ്ക് കെവൈസി

നിങ്ങള്‍ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ഉപഭോക്താവാണെങ്കില്‍, ഓഗസ്റ്റ് 31നകം അകൗണ്ട് കെവൈസി (KYC) ചെയ്യണമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ചെയ്തിട്ടില്ലെങ്കിൽ ബാങ്ക് നിങ്ങളുടെ അകൗണ്ട് ഹോള്‍ഡ് ചെയ്യും. ഇതോടെ അകൗണ്ട് ഉടമകൾക്ക് അവരുടെ അകൗണ്ടിൽ നിന്ന് പണം ഇടപാട് നടത്താൻ കഴിയില്ല. മാര്‍ച് 31-നകം കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കള്‍ ഓഗസ്റ്റ് 31-നകം അത് ചെയ്യണമെന്ന് ബാങ്ക് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി നേരത്തെ വ്യക്തമാക്കിയിരുന്നു.


യമുന എക്‌സ്പ്രസ് വേയിൽ ടോൾ ടാക്‌സ് കൂടും

ഡെൽഹി-ആഗ്ര യമുന എക്‌സ്പ്രസ് വേയിൽ യാത്ര ചെയ്യുന്നവർക്ക് മോശം വാർത്തയാണ് സെപ്റ്റംബർ ഒന്ന് മുതൽ. ഗ്രേറ്റർ നോയിഡയ്ക്കും ആഗ്രയ്ക്കും ഇടയിലുള്ള 165 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേയിൽ ടോൾ ടാക്സ് വർധിപ്പിക്കാൻ യമുന എക്‌സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി അനുമതി നൽകി. അതായത്, സെപ്റ്റംബർ ഒന്ന് മുതൽ യമുന എക്‌സ്‌പ്രസ് വേയിലൂടെ യാത്ര ചിലവേറിയതാകും.


ഏജന്റുമാരുടെ കമീഷൻ കുറയും

സെപ്തംബർ ഒന്ന് മുതൽ ഇൻഷുറൻസ് ഏജന്റുമാരുടെ കമീഷൻ കുറയും. ഏജന്റുമാരുടെ കമീഷൻ പരിമിതപ്പെടുത്താൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ജനറൽ ഇൻഷുറൻസ് കംപനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതായത് സെപ്തംബർ ഒന്ന് മുതൽ ഇൻഷുറൻസ് കംപനികൾ 20 ശതമാനം കമീഷൻ മാത്രമേ നൽകൂ. ഇതുവരെ 30 മുതൽ 35 ശതമാനം വരെ കമീഷനായി ഏജന്റിന് ലഭിച്ചിരുന്നു.


എൽപിജി വിലയിൽ മാറ്റം

എല്ലാ മാസവും ഒന്നാം തീയതി എൽപിജിയുടെ വില മാറും. അവലോകനത്തിന് ശേഷം വില കൂടണോ കുറയ്ക്കണോ എന്ന് തീരുമാനിക്കും. എന്നാൽ, പാചകവാതകത്തിന്റെ വില വീണ്ടും വർധിച്ചേക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ.


ഓഡി കാറിന്റെ വില

സെപ്തംബർ മാസത്തിൽ നിങ്ങൾ ഓഡി കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, ഈ കാർ ചിലവേറിയതായിരിക്കും. ഓഡി കാറുകളുടെ വില 2.5 ശതമാനം വർധിക്കും. പുതിയ വിലകൾ സെപ്റ്റംബർ 20 മുതൽ പ്രാബല്യത്തിൽ വരും.

Keywords: New Delhi, India, News, Top-Headlines, Cash, Bank, Banking, LPG, Car, Vehicles, These rules will come into effect from September 1; Details here.

Post a Comment