Follow KVARTHA on Google news Follow Us!
ad

Google executives warn | 'തെരുവുകളില്‍ രക്തം ഒഴുകും'; പിരിച്ചുവിടലുകള്‍ക്കിടയില്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍ ഉദ്യോഗസ്ഥര്‍

'There will be blood on streets,' say Google executives amid ongoing layoffs #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വാഷിംഗ്ടണ്‍: (www.kvartha.com) ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ടെക് കംപനികള്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങുമ്പോള്‍, അടുത്ത ത്രൈമാസ വരുമാനം മികച്ചതല്ലെങ്കില്‍, പ്രകടനം വര്‍ധിപ്പിക്കുകയോ അല്ലെങ്കില്‍ 'തെരുവുകളില്‍ രക്തം വീഴും' എന്നതിനാല്‍ പോകാന്‍ തയ്യാറാകുകയോ ചെയ്യണമെന്ന് ഗൂഗിള്‍ ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി റിപോര്‍ട്. മൂന്നാം പാദ ഫലങ്ങള്‍ 'മുകളിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ തെരുവുകളില്‍ രക്തമുണ്ടാകും' എന്ന് ഗൂഗ്ള്‍ ക്ലൗഡ് ഉദ്യോഗസ്ഥര്‍ സെയില്‍സ് ടീമിന് അയച്ച സന്ദേശത്തില്‍ പറയുന്നുവെന്ന് ഇന്‍സൈഡര്‍ റിപോര്‍ട് ചെയ്തു.
             
Latest-News, World, Top-Headlines, Google, Warning, Workers, Report, Business, Website, 'There will be blood on streets,' say Google executives amid ongoing layoffs.

ഗൂഗിള്‍ പുതിയ നിയമനങ്ങള്‍ മരവിപ്പിക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. ഇതിന് ശേഷം ഗൂഗിള്‍ ജീവനക്കാര്‍ പിരിച്ചുവിടലുകളെ ഭയപ്പെടുന്നുവെന്ന് ന്യൂയോര്‍ക് പോസ്റ്റ് റിപോര്‍ട് ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഉല്‍പാദനക്ഷമത മെച്ചപ്പെടുത്തണമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും കഴിഞ്ഞ മാസം അവസാനം ജീവനക്കാരോട് പറഞ്ഞിരുന്നു.

ഈ വര്‍ഷം മുഴുവനും തങ്ങളുടെ നിയമനം മന്ദഗതിയിലാക്കുമെന്ന് ഗൂഗിള്‍ ഇതിനകം പറഞ്ഞിട്ടുണ്ട്, എന്നാല്‍ പ്രധാന സ്ഥാനങ്ങളിലേക്കുള്ള നിയമനം തുടരും. പല വന്‍കിട ടെക്നോളജി കംപനികളും ധാരാളം ജീവനക്കാരെ പിരിച്ചുവിടുകയാണ്. മാന്ദ്യത്തെക്കുറിച്ച് കംപനികള്‍ ആശങ്കാകുലരാണെന്ന് വിദഗ്ധര്‍ സമ്മതിക്കുന്നു. അതിനാലാണ് കംപനികള്‍ ചിലവ് കുറയ്ക്കാന്‍ ശ്രമിക്കുന്നത്. ഗൂഗിളിന്റെ മാതൃ കംപനിയായ ആല്‍ഫബെറ്റ് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ (Q2) പ്രതീക്ഷിച്ചതിലും ദുര്‍ബലമായ വരുമാനമാണ് റിപോര്‍ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 62 ശതമാനത്തില്‍ നിന്ന് വരുമാന വളര്‍ച 13 ശതമാനമായി കുറഞ്ഞു.

Keywords: Latest-News, World, Top-Headlines, Google, Warning, Workers, Report, Business, Website, 'There will be blood on streets,' say Google executives amid ongoing layoffs.
< !- START disable copy paste -->

Post a Comment