Follow KVARTHA on Google news Follow Us!
ad

Assaulted | പരീക്ഷയ്ക്ക് മാര്‍ക് കുറവ് നല്‍കിയെന്നാരോപിച്ച് അധ്യാപകനെയും ക്ലര്‍കിനെയും വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി

Teacher, clerk attacked by students for giving poor marks#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ദുംക: (www.kvartha.com) പരീക്ഷയ്ക്ക് മാര്‍ക് കുറവ് നല്‍കിയെന്നാരോപിച്ച് അധ്യാപകനെയും ക്ലര്‍കിനെയും വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്നെത്തി മര്‍ദിച്ചതായി പരാതി. ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ഇവിടുത്തെ ഒരു റെസിഡെന്‍ഷ്യല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ പ്രാക്ടികല്‍ പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിന് അധ്യാപകനേയും ക്ലര്‍കിനേയും മര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം.

ഒന്‍പതാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ 32 വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടു. ഇതില്‍ 11 കുട്ടികള്‍ സ്‌കൂളിലെത്തി അധ്യാപകനെയും ക്ലര്‍കിനെയും മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. 

News,National,India,Teacher,Students,Assault,Complaint,Police,Crime,attack, Teacher, clerk attacked by students for giving poor marks


സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല. സ്‌കൂള്‍ അധികൃതരോട് പരാതി എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കുട്ടികളുടെ ഭാവിയെക്കരുതി അവര്‍ അതിന് തയ്യാറായില്ല എന്ന് പൊലീസ് പറഞ്ഞു.

Keywords: News,National,India,Teacher,Students,Assault,Complaint,Police,Crime,attack, Teacher, clerk attacked by students for giving poor marks

Post a Comment