Follow KVARTHA on Google news Follow Us!
ad

Arrested | ജോലി ചെയ്യുന്ന കടയില്‍നിന്ന് ലോഹ വിഗ്രഹങ്ങള്‍ മോഷ്ടിച്ച് അതേ കടയുടമയ്ക്ക് വില്‍പന നടത്തി; ജീവനക്കാരന്‍ അറസ്റ്റില്‍; സീരിയല്‍ കള്ളനല്ലെന്നും കുടുംബം പോറ്റാന്‍ തികയുന്നില്ലെന്നും 56 കാരന്‍

Shop employee arrested for stealing metal idols from working shop and same selling to shop owner #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com) ജോലി ചെയ്യുന്ന കടയില്‍നിന്ന് ലോഹ വിഗ്രഹങ്ങള്‍ മോഷ്ടിച്ച് അതേ കടയുടമയ്ക്ക് വില്‍പന നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. ചെന്നൈയില്‍ വിഗ്രഹങ്ങളും പൂജാസാധനങ്ങളും വില്‍ക്കുന്ന കടയിലെ ജീവനക്കാരനായ റാണിപ്പേട്ട സ്വദേശി ഷണ്‍മുഖം (56) ആണ് പിടിയിലായത്. 

സംഭവത്തെ കുറിച്ച് മൈലാപ്പൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ചെന്നൈ മൈലാപ്പൂരിലെ നോര്‍ത് മാതാ റോഡിലെ സി പി കോവില്‍ സ്ട്രീറ്റില്‍ ലോഹ വിഗ്രഹങ്ങളും പൂജാ സാധനങ്ങളും വില്‍ക്കുന്ന ബിഎല്‍ടി സ്റ്റോറിലാണ് സംഭവം. 10 വര്‍ഷത്തിലേറെയായി മൈലാപ്പൂര്‍ സ്വദേശി ത്യാഗരാജന്‍ (55) ചെന്നൈയില്‍ കട നടത്തി വരികയാണ്. 

ഷണ്‍മുഖം അഞ്ചുവര്‍ഷത്തിലേറെയായി ഈ കടയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുന്നു. രണ്ട് ദിവസം മുമ്പ് കടയുടമ യാദൃശ്ചികമായി ഷണ്‍മുഖന്റെ മുറിയിലേക്ക് പോയപ്പോള്‍ അവിടെ ഒന്‍പത് വിഗ്രഹങ്ങള്‍ കണ്ട് ഞെട്ടി. ഇതേക്കുറിച്ച് ഷണ്‍മുഖനെ ചോദ്യം ചെയ്തപ്പോള്‍ പിടിച്ചെടുത്ത വിഗ്രഹങ്ങളെല്ലാം കടയില്‍ നിന്ന് മോഷണം പോയതാണെന്ന് വ്യക്തമായി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷണ്‍മുഖം ഇതേ രീതിയില്‍ തന്നെ കബളിപ്പിക്കുകയാണെന്നും ഇവയുടെ ആകെ മൂല്യം 30 ലക്ഷത്തിലേറെ രൂപയാണെന്നും ഇത് സംബന്ധിച്ച് കടയുടമ ത്യാഗരാജന്‍ പരാതിയില്‍ പറയുന്നു. 

News,National,India,chennai,Arrest,Complaint,theft,shop,Police,Local-News,police-station, Shop employee arrested for stealing metal idols from working shop and same selling to shop owner


തുടര്‍ന്ന് സംഭവത്തെക്കുറിച്ച് ത്യാഗരാജന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയെ തുടര്‍ന്ന് ഷണ്‍മുഗിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. കടയുടെ മാനേജരായ ഷണ്‍മുഖം കടയിലേക്കാവശ്യമായ ലോഹ വിഗ്രഹങ്ങള്‍ വാങ്ങാന്‍ പോകാറുണ്ടെന്നും അങ്ങനെ ചെയ്യുന്നതിനിടെ അര കിലോയുടെയും ഒരു കിലോയുടെയും വിഗ്രഹങ്ങള്‍ മോഷ്ടിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

വിഗ്രഹങ്ങള്‍ പാരീസില്‍ നിന്ന് വാങ്ങിയെന്ന് പറഞ്ഞ് ഒരു വിഗ്രഹത്തിന് 2000-5000 രൂപയ്ക്ക് കടയുടമ ത്യാഗരാജന് വിറ്റിരുന്നു. കടയുടെ മാനേജരായ ഷണ്‍മുഖം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കടയുടമയായ ത്യാഗരാജന് സമാനമായ 15-ലധികം വിഗ്രഹങ്ങള്‍ വിറ്റിരുന്നു. കൂടാതെ, കടയില്‍ ശമ്പളമായി നല്‍കുന്ന 15,000 രൂപ കുടുംബം പോറ്റാന്‍ തികയുന്നില്ലെന്നും സീരിയല്‍ കള്ളനല്ലെന്നും ഷണ്‍മുഖം പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഷണ്‍മുഖത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News,National,India,chennai,Arrest,Complaint,theft,shop,Police,Local-News,police-station, Shop employee arrested for stealing metal idols from working shop and same selling to shop owner 

Post a Comment