Follow KVARTHA on Google news Follow Us!
ad

SBI fraud | എസ്ബിഐ വാർഷികത്തിന്റെ ഭാഗമായി 6,000 രൂപ വരെ നേടാനുള്ള അവസരമുണ്ടോ? വൈറലായ സന്ദേശത്തിന്റെ സത്യാവസ്ഥ അറിയാം

SBI Customers Alert! Do not Reply to this 'Fake' Message #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ആരംഭിച്ച് 67 വർഷം പിന്നിട്ടിരിക്കുന്നു, ഈ അവസരത്തിൽ ബാങ്ക് ഉപഭോക്താക്കൾക്ക് 6,000 രൂപ നേടാനുള്ള അവസരം നൽകുന്നുവെന്ന് അവകാശപ്പെട്ട് ഒരു സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധി ഉപയോക്താക്കൾ ഇതിനെക്കുറിച്ച് പരാതിപ്പെടുകയും വൈറൽ സന്ദേശത്തെ ചോദ്യം ചെയ്യുകയും ചെയ്തു.
                            
SBI Customers Alert! Do not Reply to this 'Fake' Message, Newdelhi, News, Top-Headlines, SBI, Bank, Latest-News, Complaint, Social Media, Website, Twitter, Alert, Message.

എസ്ബിഐ മുന്നറിയിപ്പ് നൽകി

എസ്ബിഐ ഈ വൈറൽ സന്ദേശത്തിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ.

ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും സബ്‌സിഡി, സൗജന്യ ഓഫർ, സൗജന്യ സമ്മാനം തുടങ്ങിയ സന്ദേശങ്ങൾ ലഭിച്ചാൽ പ്രതികരിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണമെന്നും ബാങ്ക് ട്വീറ്റിലൂടെ അറിയിച്ചു. സമാന ഓഫറുകളിലൂടെ ഇടപാടുകാരെ കബളിപ്പിക്കാൻ സൈബർ തട്ടിപ്പുകാർ ശ്രമിക്കുന്നതായി ബാങ്ക് വ്യക്തമാക്കി.

എങ്ങനെയാണ് ഈ തട്ടിപ്പ് നടക്കുന്നത്

എസ്ബിഐയുടെ 67-ാം വാർഷികത്തിന്റെ പേരിൽ ആറായിരം രൂപ വരെ സമ്മാനം നേടാനുള്ള അവസരം നൽകുന്നുവെന്ന് സന്ദേശത്തിൽ പറയുന്നു. ഉപഭോക്താക്കളോട് നാല് ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെടുന്നു, അതിനുശേഷം 6,000 രൂപ നേടാമെന്നാണ് വാഗ്ദാനം. ഈ 6,000 രൂപ ലഭിക്കാൻ, നിങ്ങളോട് ചില സ്വകാര്യ വിവരങ്ങൾ നൽകാൻ പറയുന്നു, ഇവിടെയാണ് തട്ടിപ്പ് നടക്കുന്നത്, സൗജന്യ പണത്തിന്റെ അത്യാർത്തിയിൽ സ്വകാര്യ വിവരങ്ങൾ പങ്കിട്ടാൽ വലിയ ബുദ്ധിമുട്ടിലേക്കായിരിക്കും കാര്യങ്ങൾ എത്തുക. ആർക്കെങ്കിലും അത്തരമൊരു സന്ദേശം ലഭിച്ചാൽ, phishing(at)sbi(dot)co(dot)in എന്ന ഇമെയിലിൽ പരാതിപ്പെടാം.

Keywords: SBI Customers Alert! Do not Reply to this 'Fake' Message, Newdelhi, News, Top-Headlines, SBI, Bank, Latest-News, Complaint, Social Media, Website, Twitter, Alert, Message.


< !- START disable copy paste -->

Post a Comment