Follow KVARTHA on Google news Follow Us!
ad

Salman Rushdie | സല്‍മാന്‍ റുശ്ദിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റി, ഡോക്ടര്‍മാരോട് സംസാരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍,New York,News,Trending,Writer,attack,injury,hospital,Treatment,World,
ന്യൂയോര്‍ക്: (www.kvartha.com) ന്യൂയോര്‍കിലെ പൊതുചടങ്ങിനിടെ യുവാവിന്റെ കുത്തേറ്റ നോവലിസ്റ്റ് സല്‍മാന്‍ റുശ്ദിയുടെ (75) ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി റിപോര്‍ട്.

Salman Rushdie Off Ventilator After Stabbing, Attacker Pleads 'Not Guilty', New York, News, Trending, Writer, Attack, Injury, Hospital, Treatment, World

അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്നു മാറ്റിയതായും ഡോക്ടര്‍മാരോടു സംസാരിച്ചതായും റുശ്ദിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപോര്‍ട് ചെയ്തു. അക്രമി കുറ്റക്കാരനല്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപോര്‍ടുകളുണ്ട്.

എങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ തുടരും. റുശ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നരീതിയില്‍ റിപോര്‍ടുകളുണ്ടായിരുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കരളിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

വെള്ളിയാഴ്ച ന്യൂയോര്‍കിലെ ഷടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രസംഗിക്കാനെത്തിയ റുശ്ദിയെ ന്യൂജഴ്‌സി സ്വദേശിയായ ഹാദി മതാര്‍(24) കുത്തിവീഴ്ത്തുകയായിരുന്നു. സദസിലുണ്ടായിരുന്ന യുവാവ് റുശ്ദി വേദിയിലെത്തിയ ഉടന്‍ ഓടിപ്പോയി കുത്തുകയായിരുന്നു. ഇയാളെ ഉടന്‍തന്നെ പൊലീസുകാര്‍ അറസ്റ്റുചെയ്തു.

ഹാദി മതാറിനെതിരെ വധശ്രമത്തിന് കേസെടുത്തതായി ചൗത്വാക്വ കൗണ്ടി പ്രോസിക്യൂടര്‍ പറഞ്ഞു. വളരെ നീണ്ടുനില്‍ക്കുന്ന നിയമനടപടിയുടെ ആദ്യഘട്ടം മാത്രമാണിതെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജേസന്‍ ഷ്മിത് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിനെ തീവ്രവാദി സംഘടനയായി പ്രഖ്യാപിക്കണമെന്നു ബ്രിടിഷ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഋഷി സുനക് ആവശ്യപ്പെട്ടിരുന്നു.

അറസ്റ്റിലായ യുവാവ് ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറിന്റെ ആരാധകനാണെന്നു യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഇയാളുടെ ഫേസ്ബുക് പേജ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിഗമനം. എന്നാല്‍, ഇറാനുമായി നേരിട്ടു ബന്ധമില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

അതേസമയം, അക്രമിയെ വാഴ്ത്തി ഇറാന്‍ മാധ്യമങ്ങള്‍ രംഗത്തു വന്നു. ധീരനും കര്‍ത്തവ്യബോധമുള്ള മനുഷ്യനാണ് ഹാദി മതാറെന്നു തീവ്ര യാഥാസ്ഥിതിക ഇറാനിയന്‍ മാധ്യമമായ കെയ്ഹാന്‍ വാഴ്ത്തി. പരിഷ്‌കരണവാദ ജേര്‍ണലായ എറ്റെമാഡ് ഒഴികെ മറ്റ് ഇറാനിയന്‍ മാധ്യമങ്ങളും സമാനമായ നിലപാടാണ് സ്വീകരിച്ചത്.

'സേറ്റാനിക് വേഴ്‌സസ്' എന്ന റുശ്ദിയുടെ നോവലില്‍ മതനിന്ദ ആരോപിച്ച് അദ്ദേഹത്തെ വധിക്കാന്‍ 1989 ല്‍ ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിച്ചിരുന്നു. വധഭീഷണിയെ തുടര്‍ന്ന് 10 വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ റുശ്ദി, സമീപവര്‍ഷങ്ങളിലാണു പൊതുജീവിതത്തിലേക്കു തിരിച്ചെത്തിയത്.

Keywords: Salman Rushdie Off Ventilator After Stabbing, Attacker Pleads 'Not Guilty', New York, News, Trending, Writer, Attack, Injury, Hospital, Treatment, World.

Post a Comment