Follow KVARTHA on Google news Follow Us!
ad

Ross Taylor Says | 'പൂജ്യത്തിന് പുറത്തായതിന് ശേഷം രാജസ്താന്‍ റോയല്‍സ് സഹഉടമ എന്റെ മുഖത്ത് മൂന്നോ നാലോ തവണ അടിച്ചു'; ഐപിഎലിലെ വിചിത്ര അനുഭവം വെളിപ്പെടുത്തി മുന്‍ ന്യൂസിലന്‍ഡ് താരം

'Rajasthan Royals Co-Owner Slapped Me Across The Face 3 Or 4 Times After Getting Out On A Duck', #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) ഐപിഎലില്‍ കളിച്ചിരുന്ന സമയത്ത് രാജസ്താന്‍ റോയല്‍സ് ഉടമയില്‍ നിന്ന് വിചിത്രമായ അനുഭവം ഉണ്ടായതായി മുന്‍ ന്യൂസിലന്‍ഡ് ക്രികറ്റ് താരം റോസ് ടെയ്ലര്‍ വെളിപ്പെടുത്തി. കുറച്ച് ദിവസങ്ങളില്‍ തനിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലെന്നും ഹോടെലിലെ മീറ്റിംഗുകളിലൊന്നില്‍ ഒരു ഉടമ തന്റെ മുഖത്ത് മൂന്ന് തവണ 'താമാശയ്ക്ക്' അടിച്ചെന്നും ടെയ്ലര്‍ പറഞ്ഞു.
            
Latest-News, National, Top-Headlines, Mumbai, Rajasthan Royals, IPL, Cricket, Assault, Sports, Player, Ross Taylor, 'Rajasthan Royals Co-Owner Slapped Me Across The Face 3 Or 4 Times After Getting Out On A Duck' - Ross Taylor On An Incident With Rajasthan Royals Owners.

'നിങ്ങള്‍ ഒരു പുതിയ ടീമിലേക്ക് പോകുമ്പോള്‍, നിങ്ങള്‍ക്ക് ആ പിന്തുണ ലഭിക്കില്ല. രണ്ടോ മൂന്നോ കളികളില്‍ സ്‌കോര്‍ നേടാനാവാതെ പോയാല്‍, നിങ്ങള്‍ നിരീക്ഷണത്തിന് വിധേയനാകുമെന്ന് നിങ്ങള്‍ക്കറിയാം', 'റോസ് ടെയ്ലര്‍: ബ്ലാക് ആന്‍ഡ് വൈറ്റ്' എന്ന തന്റെ ആത്മകഥയില്‍ താരം എഴുതി.

'ഒരു ഉദാഹരണം: രാജസ്താന്‍ മൊഹാലിയില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബുമായി കളിച്ചു. ചേസ് 195 ആയിരുന്നു, ഞാന്‍ പൂജ്യത്തിന് എല്‍ബിഡബ്ള്യു ആയി, ഞങ്ങള്‍ സ്‌കോറിന് അടുത്തെത്തിയില്ല. തുടര്‍ന്ന് ടീമും സപോര്‍ട് സ്റ്റാഫും മാനജ്മെന്റും ഹോടെലിന്റെ മുകള്‍ നിലയിലെ ബാറില്‍ ഉണ്ടായിരുന്നു. ലിസ് ഹര്‍ലി വാര്‍ണിയോടൊപ്പം ഉണ്ടായിരുന്നു. പൂജ്യം നേടാനല്ല ഞങ്ങള്‍ നിങ്ങള്‍ക്ക് ദശലക്ഷം ഡോളര്‍ നല്‍കിയതെന്ന് രാജസ്താന്‍ റോയല്‍സ് ഉടമ പറഞ്ഞു. എന്നിട്ട് എന്റെ മുഖത്ത് മൂന്നോ നാലോ തവണ അടിച്ചു', റോസ് ടെയ്ലര്‍ വെളിപ്പെടുത്തി.

Keywords: Latest-News, National, Top-Headlines, Mumbai, Rajasthan Royals, IPL, Cricket, Assault, Sports, Player, Ross Taylor, 'Rajasthan Royals Co-Owner Slapped Me Across The Face 3 Or 4 Times After Getting Out On A Duck' - Ross Taylor On An Incident With Rajasthan Royals Owners.
< !- START disable copy paste -->

Post a Comment