ഈ സമയത്ത് സ്ഥാപനത്തിന്റെ പ്രസിഡന്റ് ശിവമൂര്‍ത്തി മുരുഘാ ശരണരു ഇടപെട്ടു. 'ദയവായി അങ്ങനെ പറയരുത്. ഇത് അതിനുള്ള വേദിയല്ല. അതൊക്കെ ജനങ്ങള്‍ തീരുമാനിക്കും.' എന്ന് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ആചാരപരമായാണ് മുഖ്യ ദര്‍ശകന്‍ മതവിഭാഗത്തിലേക്ക് സ്വീകരിച്ചത്.
കര്‍ണാടകയിലെ ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന ലിംഗായത്തുകള്‍ പരമ്പരാഗതമായി ബിജെപി വോടര്‍മാരാണ്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഒരു കൊല്ലം അവശേഷിക്കെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടെ, തങ്ങള്‍ക്ക് കൂടുതല്‍ ജനശ്രദ്ധ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
അടുത്ത വര്‍ഷം മെയ് മാസത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബിജെപിയെ പരാജയപ്പെടുത്താനുള്ള ശ്രമത്തില്‍ ഒരു ഐക്യമുന്നണി സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് പാടുപെടുകയാണ്.
2013 മുതല്‍ 2018 വരെ അധികാരത്തിലിരുന്ന ശേഷം, 2018 ലെ തെരഞ്ഞെടുപ്പിന് ശേഷം ജനതാദളുമായി (സെകുലര്‍) പങ്കാളിത്തത്തോടെ കോണ്‍ഗ്രസ് ഹ്രസ്വകാലത്തേക്ക് സര്‍കാര്‍ രൂപീകരിച്ചു. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ആ സര്‍കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ താഴെ വീണു, അതിനുശേഷം ബിജെപി വീണ്ടും സംസ്ഥാനത്ത് ഭരണത്തിലെത്തി.
ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ബിഎസ് യെദ്യൂരപ്പയെയാണ് ബിജെപി ആദ്യം മുഖ്യമന്ത്രിയാക്കിയത്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് പകരം അതേ സമുദായത്തില്‍ നിന്നുള്ള ബസവരാജ് ബൊമ്മൈയെ നിയമിച്ചു.
അതേസമയം സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമാണ്. നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും സംസ്ഥാന ഘടകം മേധാവി ഡികെ ശിവകുമാറും പാര്‍ടി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി കുപ്പായം തുന്നിയിരിക്കുകയാണ്.
നേതാക്കളോട് ഒരുമിച്ച് പ്രവര്‍ത്തിക്കാനും പരസ്യമായി പ്രതികരിക്കാതിരിക്കാനും ചൊവ്വാഴ്ച രാത്രി നടന്ന സംസ്ഥാന ഘടകത്തിന്റെ രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്യുന്നു.
'നേതൃത്വ പ്രശ്നമൊന്നുമില്ല, വ്യക്തിഗത അഭിപ്രായവും സ്വീകാര്യമല്ല. വിജയിച്ചതിന് ശേഷം എംഎല്‍എമാരും ഹൈകമാന്‍ഡും നേതാവിനെ തീരുമാനിക്കും' പാര്‍ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Keywords: Karnataka, India, News, Top-Headlines, Election, Rahul Gandhi, Prime Minister, Vote, BJP, Government, 'Rahul Gandhi Will Become PM,' Said seer at Karnataka.