Follow KVARTHA on Google news Follow Us!
ad

Shoot dead | അമേരികയിൽ എഫ്ബിഐ ഓഫീസ് തകര്‍ക്കാന്‍ ശ്രമിച്ച ആയുധധാരിയെ വെടിവച്ചു കൊന്നതായി പൊലീസ്; 'കൊല്ലപ്പെട്ടത് ട്രംപ് അനുകൂലികളുടെ ക്യാപിറ്റോള്‍ ആക്രമണത്തില്‍ പങ്കെടുത്തയാൾ'

Police shoot dead armed man who tried to breach Ohio FBI building #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വാഷിംഗ്ടണ്‍: (www.kvartha.com) ഒഹായോയിലെ സിന്‍സിനാറ്റിയിലെ എഫ്ബിഐ ഓഫീസ് തകര്‍ക്കാന്‍ ശ്രമിച്ച ആയുധധാരിയെ പൊലീസ് വെടിവച്ചു കൊന്നു. റിക്കി ഷിഫര്‍ (42) ആണ് കൊല്ലപ്പെട്ടത്. ദീര്‍ഘനേരം ഇയാളെ കാറില്‍ പിന്തുടര്‍ന്നിരുന്നു അതിന് ശേഷം ചോള പാടത്ത് പൊലീസുമായി വലിയ തര്‍ക്കവും ഉണ്ടായി. ഇത് കഴിഞ്ഞാണ് പൊലീസുമായി ഏറ്റുമുട്ടിയതും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു.
                     
Police shoot dead armed man who tried to breach Ohio FBI building, International, News, Top-Headlines, Washington, America, Police, SBI, President, Twitter, Report.

മരിച്ചയാളെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, അയാളുടെ ഉദ്ദേശ്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായില്ല. ന്യൂയോര്‍ക് ടൈംസും എന്‍ബിസി ന്യൂസും പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് കൊല്ലപ്പെട്ടത് റിക്കി ഷിഫര്‍ ആണെന്ന് തിരിച്ചറിയുകയായിരുന്നു.

2021 ജനുവരി ആറിന് അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ നടത്തിയ ആക്രമണത്തിനിടെ റിക്കി ഷിഫര്‍ വാഷിംഗ്ടണിലെ യുഎസ് ക്യാപിറ്റോള്‍ കെട്ടിടത്തിലുണ്ടായിരുന്നുന്നെന്ന് രണ്ട് നിയമ നിര്‍വഹണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപോര്‍ടര്‍ ട്വീറ്റ് ചെയ്തു. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റഷ്യയുടെ പിന്തുണ ലഭിച്ചു എന്ന ആരോപണത്തെ കുറിച്ചുള്ള അന്വേഷണവും തിങ്കളാഴ്ച ഫ്‌ലോറിഡയിലെ ട്രംപിന്റെ വസതിയില്‍ കോടതിയുടെ അംഗീകൃത പരിശോധനയും ഏജന്‍സി അദ്ദേഹത്തെ കെണിയില്‍ പെടുത്താനാണെന്ന് ചില ട്രംപ് അനുകൂലികള്‍ എഫ്ബിഐയോട് പരാതിപ്പെട്ടു.

വ്യാഴാഴ്ച പുലര്‍ചെ എഫ്ബിഐയുടെ സന്ദര്‍ശക പരിശേധന സംവിധാനത്തില്‍ പ്രവേശിക്കാന്‍ റിക്കി ഷിഫര്‍ പരാജയപ്പെട്ടതോടെയാണ് ഒഹായോ സംഭവം ആരംഭിച്ചത്. തുടര്‍ന്ന് അദ്ദേഹം ഒരു വെള്ള വാഹനത്തില്‍ പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു, അന്തര്‍സംസ്ഥാന പാതയായ 71ലൂടെ വടക്കോട്ട് പോകുകയാണെന്ന് എഫ്ബിഐ പറഞ്ഞു. 'ഏജന്‍സി അയാളെ പിന്തുടര്‍ന്നു, ഇതിനിടെ പൊലീസിന് നേരെ വെടിവച്ചു. ഒടുവില്‍ വാഹനം നിര്‍ത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരും അയാളും പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടില്ല. പകല്‍ മുഴുവന്‍ പൊലീസ് ഇയാളുമായി ചര്‍ച നടത്താന്‍ ശ്രമിച്ചു. കുറച്ച് സമയത്തിന് ശേഷം ചര്‍ച പരാജയപ്പെട്ടു. ഇയാള്‍ പൊലീസിന് നേരെ തോക്ക് ഉയര്‍ത്തി, അതോടെ അവര്‍ വെടിയുതിര്‍ത്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതി മരിച്ചു', , ഒഹായോ സംസ്ഥാന ഹൈവേ പട്രോള്‍ വക്താവ് നഥാന്‍ ഡെന്നിസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2021 ജനുവരിയില്‍ ട്രംപ് സ്ഥാനമൊഴിഞ്ഞപ്പോള്‍ വൈറ്റ് ഹൗസില്‍ നിന്ന് നീക്കം ചെയ്ത രേഖകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച എഫ്ബിഐയുടെ ഏജന്റുമാര്‍ ട്രംപിന്റെ ഫ്‌ലോറിഡ എസ്റ്റേറ്റില്‍ തിരച്ചില്‍ നടത്തിയത് മുതല്‍ അന്വേഷണ ഏജന്‍സിക്ക് ഓണ്‍ലൈന്‍ ഭീഷണികള്‍ ലഭിക്കുന്നുണ്ട്.

കൊല്ലപ്പെട്ടയാളിന്റെ തീവ്രവാദ ഗ്രൂപുകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക് ടൈംസ് റിപോർട് ചെയ്തു. സംഭവം അമേരികയില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന പ്രശ്‌നമായി ഇത് മാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Keywords: Police shoot dead armed man who tried to breach Ohio FBI building, International, News, Top-Headlines, Washington, America, Police, SBI, President, Twitter, Report.
< !- START disable copy paste -->

Post a Comment