Follow KVARTHA on Google news Follow Us!
ad

Govt. Scheme | ഭാര്യയുടെ പേരിൽ ഈ അകൗണ്ട് തുറക്കൂ; എല്ലാ മാസവും 44,793 രൂപ നേടാം; കേന്ദ്രസർകാർ പദ്ധതിയറിയാം

Open NPS account with your wife's name to get guaranteed Rs 44,793 every month; Check out the way here #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്

ന്യൂഡെൽഹി: (www.kvartha.com) നിങ്ങളുടെ അഭാവത്തിൽ വീട്ടിൽ സ്ഥിരമായ വരുമാനം ഉണ്ടാകുന്നതിനും ഭാവിയിൽ ഭാര്യ പണത്തിനായി ആരെയും ആശ്രയിക്കാതിരിക്കുന്നതിനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കേന്ദ്ര സർകാരിന്റെ ദേശീയ പെൻഷൻ പദ്ധതിയിൽ (NPS) ഭാര്യയുടെ പേരിൽ നിക്ഷേപിക്കാം.           

Open NPS account with your wife's name to get guaranteed Rs 44,793 every month; Check out the way here, National, News, Newdelhi, Top-Headlines,Wife, Central Government, Pension, Latest-News, Website, Online, Bank, Scheme.

ഭാര്യയുടെ പേരിൽ അകൗണ്ട് തുറക്കുക

ഭാര്യയുടെ പേരിൽ നിങ്ങൾക്ക് എൻപിഎസ് അകൗണ്ട് തുറക്കാം. 60 വയസ് തികയുമ്പോൾ ഭാര്യക്ക് നല്ലൊരു തുക ലഭിക്കും. എല്ലാ മാസവും പെൻഷൻ ഇനത്തിലും അവർക്ക് സ്ഥിരവരുമാനമുണ്ടാകും. ഇത് മാത്രമല്ല, എൻപിഎസ് അകൗണ്ട് ഉപയോഗിച്ച് ഭാര്യക്ക് ഓരോ മാസവും എത്ര പെൻഷൻ ലഭിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഇതോടെ 60 വയസ് കഴിഞ്ഞാൽ അവർക്ക് പണത്തിനായി ആരെയും ആശ്രയിക്കേണ്ടിയും വരില്ല.

ഇതുപോലെ നിക്ഷേപിക്കുക

നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എല്ലാ മാസവും അല്ലെങ്കിൽ എല്ലാ വർഷവും എൻപിഎസ് അകൗണ്ടിൽ പണം നിക്ഷേപിക്കാം. 1000 രൂപ നിക്ഷേപിച്ച് എൻപിഎസ് അകൗണ്ട് തുറക്കാം. 60 വയസ് പ്രായമാകുമ്പോൾ കാലാവധി പൂർത്തിയാകും. വേണമെങ്കിൽ, ഭാര്യയുടെ വയസ് 65 ആകുന്നത് വരെയും എൻപിഎസ് അകൗണ്ട് പ്രവർത്തിപ്പിക്കാം.

പ്രതിമാസ വരുമാനം 45,000 വരെ

ഉദാഹരണത്തിന്, ഭാര്യക്ക് 30 വയസ് പ്രായമുണ്ടെങ്കിൽ, നിങ്ങൾ അവരുടെ എൻപിഎസ് അകൗണ്ടിൽ എല്ലാ മാസവും 5000 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക. നിക്ഷേപത്തിന് പ്രതിവർഷം 10 ശതമാനം റിടേൺ ലഭിക്കുകയാണെങ്കിൽ, 60 വയസാകുമ്പോൾ, അകൗണ്ടിൽ ആകെ 1.12 കോടി രൂപയുണ്ടാകും. ഇതിൽ 45 ലക്ഷം രൂപയോളം ഇവർക്ക് ലഭിക്കും. പിന്നെ എല്ലാ മാസവും 45,000 രൂപയോളം പെൻഷൻ ലഭിക്കാൻ തുടങ്ങും. ആജീവനാന്തം ഈ പെൻഷൻ കിട്ടും.

പ്രായം - 30 വയസ്

മൊത്തം നിക്ഷേപ കാലയളവ് - 30 വർഷം

പ്രതിമാസ സംഭാവന - 5,000 രൂപ

നിക്ഷേപത്തിന്റെ ഏകദേശ വരുമാനം - 10%

മൊത്തം പെൻഷൻ തുക - 1,11,98,471 രൂപ

ആന്വിറ്റി പ്ലാനിൽ വാങ്ങാനുള്ള തുക - 44,79,388 രൂപ

വാർഷിക നിരക്ക് 8% - 67,19,083 രൂപ

പ്രതിമാസ പെൻഷൻ- 44,793 രൂപ.

എൻപിഎസ്

കേന്ദ്ര സർകാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് എൻപിഎസ്. ഈ സ്കീമിൽ നിങ്ങൾ നിക്ഷേപിക്കുന്ന പണം പ്രൊഫഷണൽ ഫൻഡ് മാനജരാണ് കൈകാര്യം ചെയ്യുന്നത്. ഈ മാനജർമാർക്ക് കേന്ദ്ര സർകാർ ഉത്തരവാദിത്തം നൽകുന്നു. അത്തരമൊരു സാഹചര്യത്തിൽ, എൻപിഎസിലെ നിക്ഷേപം പൂർണമായും സുരക്ഷിതമാണ്. പാൻ കാർഡ്, ബാങ്ക് അകൗണ്ട് വിശദാംശങ്ങളിലൂടെ eNPS വെബ്സൈറ്റ് (https://enps(dot)nsdl(dot)com/eNPS/NationalPensionSystem(dot)html) സന്ദർശിച്ച് എൻപിഎസ് അകൗണ്ട് ഓൺലൈനായും തുറക്കാം. നിങ്ങളുടെ ബാങ്കിനെയും സന്ദർശിക്കാം.

Keywords: Open NPS account with your wife's name to get guaranteed Rs 44,793 every month; Check out the way here, National, News, Newdelhi, Top-Headlines,Wife, Central Government, Pension, Latest-News, Website, Online, Bank, Scheme.

Post a Comment