ന്യൂഡെല്‍ഹി: (www.kvartha.com) ആം ആദ്മി പാര്‍ടി ഉടന്‍ ദേശീയ പാര്‍ടിയായി മാറുമെന്ന് പാര്‍ടി കണ്‍വീനറും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗോവയില്‍ ആം ആദ്മി പാര്‍ടിക്ക് സംസ്ഥാന പാര്‍ടി പദവി ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം ആവേശഭരിതനായത്. ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തിയ ശേഷം എഎപിയെ ഗോവയിലെ സംസ്ഥാന പാര്‍ടിയായി തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫ് ഇന്‍ഡ്യ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് കമീഷനില്‍ നിന്ന് പാര്‍ടിക്ക് ലഭിച്ച കത്ത് പോസ്റ്റ് ചെയ്തു കൊണ്ട് പാര്‍ടി പ്രവര്‍ത്തകരെ കെജ്രിവാള്‍ അഭിനന്ദിച്ചു, 'ഡെല്‍ഹിക്കും പഞ്ചാബിനും ശേഷം ഗോവയിലും ആം ആദ്മി പാര്‍ടി ഇപ്പോള്‍ സംസ്ഥാന പാര്‍ടിയായി. ഒരു സംസ്ഥാനത്ത് കൂടി അംഗീകാരം ലഭിച്ചാല്‍ ഞങ്ങളെ ദേശീയ പാര്‍ടിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഗുജറാതിലും ഹിമാചല്‍ പ്രദേശിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എഎപി ബിജെപിയെയും കോണ്‍ഗ്രസിനെയും നേരിടാനൊരുങ്ങുന്നതിന് ഇടയാണ് ഈ പരാമര്‍ശം. രണ്ട് സംസ്ഥാനങ്ങളും പരമ്പരാഗതമായി ദ്വിധ്രുവ മത്സരമാണ് കണ്ടത്, ആം ആദ്മി പാര്‍ടി രംഗത്തിറങ്ങുന്നതോടെ, കോണ്‍ഗ്രസിന് ദേശീയ ബദലായി ഉയര്‍ന്നുവരാനാണ് കെജ്രിവാളിന്റെ ശക്തമായ നീക്കം.
ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വലിയ വഴിത്തിരിവുണ്ടാക്കാന്‍ എല്ലാ ശ്രമങ്ങളും ആപ് നടത്തി, പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി ഉള്‍പെടെ നിരവധി സൗജന്യങ്ങള്‍ കെജ്രിവാള്‍ പ്രഖ്യാപിച്ചു.
പഞ്ചാബിലെ തകര്‍പ്പന്‍ വിജയത്തിനുശേഷം, എഎപി ഇപ്പോള്‍ രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കുന്നു. രാജസ്താനിലും ഛത്തീസ്ഗഡിലും അധികാരത്തിലുള്ള കോണ്‍ഗ്രസിന് തുല്യമാണിത്. മറ്റ് പ്രതിപക്ഷ പാര്‍ടികളില്‍ നിന്ന് വ്യത്യസ്തമായി, സ്വതന്ത്ര വ്യക്തിത്വം എഎപിക്ക് ഉണ്ടാക്കാനുള്ള ശ്രമമാണ് കെജ്രിവാള്‍ നടത്തുന്നതെന്നാണ് സൂചന.
Arvind Kejriwal Says | 'ഒരിടം കൂടി കിട്ടിയാല്‍ ഞങ്ങള്‍ ദേശീയ പാര്‍ടിയാകും'; ഗോവയില്‍ എഎപിക്ക് സംസ്ഥാന പാര്‍ടി പദവി ലഭിച്ചതിന് പിന്നാലെ ആവേശഭരിതനായി അരവിന്ദ് കെജ്രിവാള്‍
One more state, and we will be a national party: Arvind Kejriwal after AAP gets state party status in Goa#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള