ലക്‌നൗ: (www.kvartha.com) പല രൂപം, പല ഭാവം, പല വേഷം ജീവിതത്തിലെല്ലാം മനോഹരമായി ആടിത്തിമിര്‍ത്ത 'മോസ്റ്റ് വാണ്ടഡ്' കുറ്റവാളിക്ക് മൂന്ന് പതിറ്റാണ്ടിന് ശേഷം ചുവട് പിഴച്ചു. അസാധാരണ കുറ്റവാളികള്‍ക്കുണ്ടാകാവുന്ന എല്ലാ സാഹസികതകളും കരുത്തും ഓം പ്രകാശ് എന്ന പാഷയ്ക്ക് (65) ഉണ്ടായിരുന്നു. ഒടുവില്‍ വരാനിരിക്കുന്ന ഒരു പ്രാദേശിക ഹിന്ദി സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് നഗരത്തിലെ ഒരു ചേരിയിലെ വീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്. വടക്കന്‍ ഹരിയാനയില്‍ നിന്നുള്ള പൊലീസ് ഏകദേശം 30 വര്‍ഷം മുമ്പ് അദ്ദേഹം ചെയ്തതായി ആരോപിക്കപ്പെടുന്ന കൊലപാതകത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്.
'കവര്‍ച, കൊലപാതക കേസുകളില്‍ കുറ്റാരോപിതനായ മുന്‍ ഇൻഡ്യൻ ആര്‍മി സൈനികനാണ് ഓം പ്രകാശ്. ഹരിയാന പൊലീസിനെ വെട്ടിച്ച് അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ സ്ഥിരതാമസമാക്കി. പ്രാദേശിക സ്ത്രീയെ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളുണ്ടാകുകയും ചെയ്തു. 15 വര്‍ഷമായി അദ്ദേഹം പ്രാദേശിക സിനിമകളില്‍ പ്രവര്‍ത്തിക്കുന്നു. ഒരു സിനിമയില്‍ പൊലീസ് കോണ്‍സ്റ്റബിളായും അഭിനയിച്ചു.
എണ്‍പതുകളുടെ മധ്യത്തിലും അവസാനത്തിലും കാറുകളും ഇരുചക്രവാഹനങ്ങളും മോഷ്ടിച്ചു കൊണ്ടാണ് ഓം പ്രകാശ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നത്. ജയില്‍ മോചിതനായ ശേഷം അദ്ദേഹം ഇന്‍ഡ്യന്‍ സൈന്യത്തില്‍ ചേര്‍ന്നു. 12 വര്‍ഷത്തെ സര്‍വീസിന് ശേഷം ഡ്യൂടിക്ക് ഹാജരാകാത്തതിനാല്‍ 1988ല്‍ പിരിച്ചുവിട്ടു. 1992 ജനുവരി 15ന് ഹരിയാനയിലെ ഭിവാനിയില്‍ മോഷണശ്രമത്തിനിടെ ഓംപ്രകാശും സഹായിയും ചേര്‍ന്ന് മോടോര്‍ സൈകിള്‍ യാത്രക്കാരനെ കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം, അദ്ദേഹം പൊലീസിനെ വെട്ടിച്ച് നാട് വിട്ട് 'പുതിയ ജീവിതം' ആരംഭിച്ചു, പ്രാദേശിക സിനിമകളിലെ അഭിനയം ഉള്‍പെടെയുള്ള ജോലികള്‍ ചെയ്ത് ജീവിച്ചു. ഇതുവരെ 28 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഹരിയാനയിലെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് സംസ്ഥാനത്ത് നിന്ന് കാണാതായ കുറ്റവാളികളെ അന്വേഷിക്കാന്‍ തുടങ്ങുന്നതുവരെ, കേസ് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് കണക്കാക്കിയിരുന്നു. പൊലീസ് ഇയാളെ 'മോസ്റ്റ് വാണ്ടഡ്' ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പെടുത്തുകയും എവിടെയാണെന്ന് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. സമര്‍ഥനായ കുറ്റവാളിയായിരുന്നെങ്കിലും ഓംപ്രകാശിനൊരു പിഴവ് പറ്റി. അദ്ദേഹത്തിന്റെ എല്ലാ പുതിയ രേഖകളിലും തന്റെയും പിതാവിന്റെയും യഥാര്‍ഥ പേരുകള്‍ ചേര്‍ത്തു. രണ്ട് മാസം മുമ്പ്, പാനിപ്പട്ടിലുള്ള തന്റെ സഹോദരനെ ഓം പ്രകാശ് വാട്സ്ആപ് കോള്‍ വിളിച്ചതിനെ തുടർന്നാണ് ഇയാൾ പൊലീസിന് പിടിയിലായത്. ഇയാളുടെ നമ്പര്‍ ലഭിച്ചതിനാൽ പൊലീസിന് എവിടെയാണ് താമസിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു', പൊലീസ് പറഞ്ഞു.
Arrested | ഒരിക്കല്‍ കൊലപാതകി, മോഷ്ടാവ്, സൈനികന്‍; ഇപ്പോള്‍ നടന്‍; രാജ്യത്തെ 'മോസ്റ്റ് വാണ്ടഡ്' ക്രിമിനല്‍ 30 വര്‍ഷത്തിന് ശേഷം അറസ്റ്റിലായത് ഇങ്ങിനെ
Once murderer, now actor: How India's 'most wanted' criminal was arrested after 30 years#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍