Follow KVARTHA on Google news Follow Us!
ad

Exam Result | ആഗ്‌സത് മാസം, വരാനിരിക്കുന്നത് നിരവധി മത്സര പരീക്ഷകളുടെ ഫലങ്ങള്‍; അറിയാം ഏതൊക്കെയെന്ന്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Education,Examination,Result,National,
ന്യൂഡെല്‍ഹി: (www.kvartha.com) ആഗ്‌സത് മാസം, വരാനിരിക്കുന്നത് നിരവധി മത്സര പരീക്ഷകളുടെ ഫലങ്ങള്‍. നീറ്റ്(NEET) ഉത്തരസൂചിക റിലീസ് തീയതി പ്രഖ്യാപിക്കുന്നത് മുതല്‍, ജെ ഇ ഇ(JEE) മെയിന്‍ സെഷന്‍ 2 ഫലങ്ങളും ഈ മാസം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിരുദ പ്രവേശന പരീക്ഷകളുടെ ഫലങ്ങള്‍, ബിരുദാനന്തര തലത്തില്‍, ഐഐഎമുകളിലേക്കുള്ള പ്രവേശനത്തിനുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് പോലുള്ള പ്രവേശന പരീക്ഷകള്‍ക്ക് ഈ മാസം രെജിസ്‌ട്രേഷന്‍ ആരംഭിക്കും.

2022 ആഗസ്തില്‍ നടക്കാനിരിക്കുന്ന എല്ലാ പ്രധാന അകാദമിക് പ്രവര്‍ത്തനങ്ങളുടെയും വിശദ വിവരങ്ങള്‍ അറിയാം:

നീറ്റ് ഉത്തരസൂചിക: ഇന്‍ഡ്യയിലെ ഏറ്റവും വലിയ പ്രവേശന പരീക്ഷയായ നീറ്റ് - മെഡികല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തിനായി 18 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. നീറ്റ് പരീക്ഷാ ഫലം ഈ മാസം പ്രതീക്ഷിക്കുന്നു.

ഫലത്തിന് മുന്നോടിയായി, പരീക്ഷാ നടത്തിപ്പ് ബോഡി - എന്‍ടിഎ - ഉത്തരസൂചിക നല്‍കും. ഉത്തരസൂചികയില്‍ ചോദ്യങ്ങളും അനുയോജ്യമെന്ന് കരുതുന്ന ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു. ഉത്തരങ്ങള്‍ തെറ്റാണെന്ന് ഏതെങ്കിലും ഉദ്യോഗാര്‍ഥി കരുതുന്നുവെങ്കില്‍, അതിനെതിരെ എതിര്‍പ്പുകള്‍ ഉന്നയിക്കാം. തിരുത്തലുകള്‍ അന്തിമ ഉത്തരസൂചികയില്‍ പ്രതിഫലിക്കും. അവസാന ഉത്തരസൂചികയെ അടിസ്ഥാനമാക്കിയാണ് നീറ്റ് (NEET) ഫലങ്ങള്‍.

ജെ ഇ ഇ മെയിന്‍ സെഷന്‍ 2 ഉത്തരസൂചിക, ഫലം: എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ - ജെ ഇ ഇ മെയിന്‍ - രണ്ട് സെഷനുകളിലായാണ് നടക്കുന്നത്. സെഷന്‍ 1 ഇതിനകം നടത്തി അതിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ജെഇഇ മെയിന്‍ സെഷന്‍ 2-ല്‍ ഉത്തരസൂചിക ആഗസ്ത് ആദ്യ ദിവസങ്ങളില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പ്രാഥമിക ഉത്തരസൂചികയായിരിക്കും, വിദ്യാര്‍ഥികള്‍ക്ക് ഇതിനെതിരെ എതിര്‍പ്പുകള്‍ ഉന്നയിക്കാം. എതിര്‍പ്പുകള്‍ പരിഗണിച്ച ശേഷം അന്തിമ ഉത്തരസൂചിക തയാറാക്കും. ജെഇഇ മെയിന്‍ സെഷന്‍ 2 ഫലവും ആഗസ്ത് മൂന്നാം വാരത്തോടെ പ്രതീക്ഷിക്കുന്നു.

സി എ ടി(CAT) 2022 അപേക്ഷാ ഫോം: കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT) 2022ന്റെ അപേക്ഷാ കം രെജിസ്‌ട്രേഷന്‍ ഫോം ആഗസ്ത 3-ന് പുറത്തിറങ്ങും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് iimcta(dot)ac(dot)in-Â അപേക്ഷിക്കാം. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14. ഐഐഎം പ്രവേശന പരീക്ഷ ഷെഡ്യൂള്‍ പ്രകാരം നവംബര്‍ 27 ന് നടക്കും. വിശദമായ വിജ്ഞാപനം പുറത്തിറങ്ങി. ഈ വര്‍ഷം ഐഐഎം ബംഗ്ലൂറാണ് പരീക്ഷ നടത്തുന്നത്.

സി യു ഇ ടി(CUET) സെഷന്‍ 2: ജെ ഇ ഇ(JEE) മെയിനിന് പകരമായി, കോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET) അരങ്ങേറ്റ വര്‍ഷത്തില്‍ തന്നെ രാജ്യത്തെ രണ്ടാമത്തെ വലിയ പ്രവേശന പരീക്ഷയായി മാറി. മിക്കവാറും എല്ലാ മികച്ച സര്‍വകലാശാലകളിലേക്കും പ്രവേശനത്തിനുള്ള പൊതുപരീക്ഷ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യ ഘട്ടം ഇതിനകം നടത്തി, രണ്ടാം ഘട്ടം ആഗസ്ത് 4 മുതല്‍ 20 വരെ നടക്കും. ഉത്തരസൂചികകള്‍ ആഗസ്ത് അവസാന ആഴ്ചയില്‍ പുറത്തുവരും, പ്രവേശന നടപടികള്‍ അടുത്തമാസം തുടങ്ങും.

ഒഡിഷ +2 ഫലങ്ങള്‍ 2022: 2022 അധ്യയന വര്‍ഷത്തിലെ അവസാന ബോര്‍ഡ് പരീക്ഷാ ഫലവും ആഗസ്തില്‍ പ്രസിദ്ധീകരിക്കും. ഒഡിഷയിലെ കൗണ്‍സില്‍ ഓഫ് ഹയര്‍ സെകന്‍ഡറി എജ്യുകേഷന്‍ (CHSE) പ്ലസ് ടു ആര്‍ട്സ് സ്ട്രീം ഫലങ്ങള്‍ ആഗ്‌സത് 8-ന് പ്രസിദ്ധീകരിക്കും. ഒഡിഷ ബോര്‍ഡ് 12-ല്‍ ആര്‍ട്സ് സ്ട്രീമില്‍ എന്റോള്‍ ചെയ്ത ഏകദേശം 2 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭിക്കും. പത്താം ക്ലാസിലെയും ഒഡിഷ ബോര്‍ഡ് 12-ാം സയന്‍സ്, കൊമേഴ്സ് സ്ട്രീമുകളുടെയും ഫലം പ്രഖ്യാപിച്ചു.


NEET Answer Key to JEE Main Result Date to CAT Registrations: Check August's Academic Calendar, New Delhi, News, Education, Examination, Result, National


Keywords: NEET Answer Key to JEE Main Result Date to CAT Registrations: Check August's Academic Calendar, New Delhi, News, Education, Examination, Result, National.

Post a Comment