Follow KVARTHA on Google news Follow Us!
ad

K Sudhakaran | മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ സര്‍കാര്‍ പരാജയപ്പെട്ടുവെന്ന് കെ സുധാകരന്‍ എംപി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Politics,Family,Criticism,Kerala,
കണ്ണൂര്‍: (www.kvartha.com) ആള്‍കൂട്ട അക്രമണത്തില്‍ കൊല്ലപ്പെട്ട പാലക്കാട് അട്ടപ്പാടി ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍കാര്‍ പരാജയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

MP K Sudhakaran says govt has failed to ensure justice for Madhu's family, Kannur, News, Politics, Family, Criticism, Kerala

മധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സാക്ഷികള്‍ തുടര്‍ചയായി കൂറുമാറുന്നത് നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമാണ്. കൂറുമാറിയവര്‍ക്കെതിരെയും അതിന് കളമൊരുക്കിയവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍കാര്‍ കാട്ടുന്ന അലംഭാവം ഗുരുതരമാണ്. കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢനീക്കം തടയാന്‍ സര്‍കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. ആദിവാസി വിഭാഗത്തോടുള്ള എല്‍ഡിഎഫ് സര്‍കാറിന്റെ സമീപനം വ്യക്തമാക്കുന്നതാണ് മധു വധക്കേസിലെ നിലപാടെന്നും സുധാകരന്‍ ആരോപിച്ചു.

ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂടം നിഷ്‌ക്രിയമായ മൗനം തുടരുന്നത് ജനാധിപത്യ കേരളത്തിന് തീരാകളങ്കവും നാണക്കേടുമാണ്. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമായിട്ടും അവരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് ഇത്തരം ഒരു സാഹചര്യം സംജാതമായതെന്നും സുധാകരന്‍ പറഞ്ഞു.

മനുഷ്യമനസാക്ഷിയെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നിട്ട് നാലുവര്‍ഷം കഴിഞ്ഞിട്ടും വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിയാത്തത് ആ കുടുംബത്തോട് കാട്ടിയ കൊടിയ വഞ്ചനയും അനീതിയുമാണെന്നും എത്രയും വേഗം കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

Keywords: MP K Sudhakaran says govt has failed to ensure justice for Madhu's family, Kannur, News, Politics, Family, Criticism, Kerala.

Post a Comment