Follow KVARTHA on Google news Follow Us!
ad

MM Mani's Speech | ഗാന്ധിജിയെ കൊന്നത് ആർഎസ്എസുകാരാണെങ്കിലും അദ്ദേഹം തുലയട്ടെയെന്ന് നെഹ്റു അടക്കമുള്ള കോൺഗ്രസുകാർ വിചാരിച്ചിരുന്നെന്ന് എംഎം മണി; വീണ്ടും വിവാദ പ്രസംഗം

MM Mani with a controversial speech against Nehru#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇടുക്കി: (www.kvartha.com) കെകെ രമയ്‌ക്കെതിരായ പരാമർശങ്ങളുടെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി വീണ്ടും വിവാദ പ്രസംഗവുമായി രംഗത്ത്. ഗാന്ധിജിയെ കൊന്നത് ആർഎസ്എസുകാരാണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്റു അടക്കമുള്ള കോൺഗ്രസുകാർ വിചാരിച്ചിരുന്നെന്ന് എംഎം മണി പറഞ്ഞു.
  
Idukki, Kerala, News, Top-Headlines, Mahatma Gandhi, RSS, Congress, Farmers, MLA, MM Mani with a controversial speech against Nehru.

കർഷക സംഘം വിതുര ഏരിയ സമ്മേളനം ഉദ്‌ഘാടനം ചെയ്യുമ്പോഴായിരുന്നു മണിയുടെ ഈ പരാമർശങ്ങൾ. അധികാരം കിട്ടിയപ്പോൾ ഗാന്ധിജി അസൗകര്യമായി മാറിയതാണ് ആ ചിന്തയ്ക്ക് പിന്നിലെന്നും അല്ലെങ്കിൽ ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടായിട്ടും അദ്ദേഹത്തെ കൊന്നത് എങ്ങനെയെന്നും മണി കൂട്ടിച്ചേർത്തു. ഡികെ മുരളി എംഎൽഎ ഉൾപെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

നേരത്തെ പാക് അധിനിവേശ കശ്മീരിനെ 'ആസാദ് കശ്മീര്‍' എന്ന് കെ ടി ജലീൽ എംഎൽഎ വിശേഷിപ്പിച്ചതും ഏറെ ചർചയായിരുന്നു. അതിനിടെയാണ് എംഎം മണിയുടെ പ്രസംഗവും പുറത്തുവന്നിരിക്കുന്നത്.

Post a Comment