Follow KVARTHA on Google news Follow Us!
ad

Police Booked | ജ്യൂസില്‍ ലഹരിമരുന്ന് നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 3 പേര്‍ക്കെതിരെ കേസ്

Kannur: Complaint that young woman molested by giving drugs in juice#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ തമിഴ്‌നാട് സ്വദേശിനിയെ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. ജ്യൂസില്‍ ലഹരിമരുന്ന് നല്‍കി മയക്കി കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തു. വിജേഷ്, മലര്‍, കണ്ടാലറിയാവുന്നയാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 

News,Kerala,State,Kannur,Complaint,Police,Crime,Case, Kannur: Complaint that young woman molested by giving drugs in juice


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് മലര്‍. ഓഗസ്റ്റ് 23നാണ് യുവതി മലരിന്റെ അടുത്തെത്തിയത്. മലരിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി, പുതിയ വീട്ടിലേക്ക് താമസം മാറാമെന്ന് പറഞ്ഞ് മലര്‍ യുവതിയെ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ജ്യൂസ് നല്‍കി വിജേഷും മറ്റൊരു തമിഴ്‌നാട് സ്വദേശിയും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

Keywords: News,Kerala,State,Kannur,Complaint,Police,Crime,Case, Kannur: Complaint that young woman molested by giving drugs in juice

Post a Comment