ന്യൂഡെല്‍ഹി: (www.kvartha.com) ജഗ്ദീപ് ധന്‍ഖര്‍ ഇന്‍ഡ്യയുടെ 14-ാമത് ഉപരാഷ്ട്രപതി. പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയെ 182 വോടിനെതിരെ 528 വോടുകള്‍ നേടിയാണ് ധന്‍ഖര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ 725 (92.9 ശതമാനം) പാര്‍ലമെന്റ് അംഗങ്ങള്‍ വോട് രേഖപ്പെടുത്തി. 15 വോടുകള്‍ അസാധുവായതായി റിടേണിംഗ് ഓഫീസര്‍ ഉത്പല്‍ കുമാര്‍ സിംഗ് പറഞ്ഞു.
ജൂലൈ 16നാണ് അന്നത്തെ പശ്ചിമ ബംഗാള്‍ ഗവര്‍ണറും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജദ്ഗീപ് ധന്‍ഖറിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി എന്‍ഡിഎ പ്രഖ്യാപിച്ചത്. അടുത്ത ദിവസം തന്നെ പ്രതിപക്ഷം മുന്‍ കേന്ദ്രമന്ത്രിയും ഗോവ, രാജസ്താന്‍, ഗുജറാത് ഗവര്‍ണറുമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ സംയുക്ത സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് പുറമേ, ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആര്‍സിപി, മായാവതിയുടെ ബിഎസ്പി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍ എന്നിവ ധന്‍ഖറിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Keywords: #Short-News, Latest-News, Short-News, Top-Headlines, India, Politics, Election, President Election, BJP, Central Government, Parliament, Jagdeep Dhankhar, NDA candidate Jagdeep Dhankhar, Vice-Presidential Poll, Vice-President of India, Jagdeep Dhankhar Elected India's New Vice President.< !- START disable copy paste -->
Vice President | ജഗ്ദീപ് ധന്‍ഖര്‍ ഇന്‍ഡ്യയുടെ പുതിയ ഉപരാഷ്ട്രപതി; മാര്‍ഗരറ്റ് ആല്‍വയെ പരാജയപ്പെടുത്തി
Jagdeep Dhankhar Elected India's New Vice President,
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍