Follow KVARTHA on Google news Follow Us!
ad

Police Arrested | യുവാവുമായി പ്രണയം: 'മകളെ കൊല്ലാന്‍ 1 ലക്ഷം രൂപയ്ക്ക് പിതാവിന്റെ കരാര്‍'; 3 പേര്‍ പിടിയില്‍

Irked over minor daughter's love affair, UP man gives contract to kill her; 3 held, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത മകളുടെ പ്രണയബന്ധത്തില്‍ പ്രകോപിതനായ പിതാവ് പെണ്‍കുട്ടിയെ കൊല്ലാന്‍ ക്വടേഷന്‍ നല്‍കിയതായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയിലായി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം.
               
Latest-News, National, Top-Headlines, Crime, Arrested, Assault, Uttar Pradesh, Custody, Irked over minor daughter's love affair, UP man gives contract to kill her; 3 held.

പൊലീസ് പറയുന്നത്

'ആശുപത്രിയിലെ വാര്‍ഡ് ബോയിക്കാണ് മകളെ കൊല്ലാന്‍ കരാര്‍ നല്‍കിയത്. അയാള്‍ 17 വയസുള്ള പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ പൊടാസ്യം ക്ലോറൈഡ് കുത്തിവെച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് നവീന്‍ കുമാറും വാര്‍ഡ് ബോയ് നരേഷ് കുമാറും വനിതാ ജീവനക്കാരിയുമാണ് ഇതിന് പിന്നില്‍. മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് നവീന്‍ കുമാര്‍മകളെ കങ്കര്‍ഖേഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, അദ്ദേഹം അവളെ മോദിപുരത്തെ ഫ്യൂചര്‍ പ്ലസ് ആശുപത്രിയിലേക്ക് മാറ്റി, അവിടെ വെച്ച് പെണ്‍കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളായി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ യുവതിക്ക് കുത്തിവയ്പ്പ് നല്‍കിയ ആളെ തിരിച്ചറിയുകയും വാര്‍ഡ് ബോയ് നരേഷ് കുമാറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പെണ്‍കുട്ടിയെ കൊല്ലാന്‍ പിതാവ് ഒരു ലക്ഷം രൂപ നല്‍കിയെന്ന് വാര്‍ഡ് ബോയ് പൊലീസിനോട് സമ്മതിച്ചു. ഡോക്ടറെന്ന വ്യാജേന ഇയാള്‍ ആശുപത്രിയിലെ വനിതാ ജീവനക്കാരിയുടെ സഹായത്തോടെ ഐസിയുവില്‍ പ്രവേശിച്ച് കുത്തിവയ്പ്പ് നടത്തുകയായിരു. മകള്‍ക്ക് ഒരാളുമായി ബന്ധമുണ്ടെന്നും വീട്ടുകാരുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ക്ക് ശേഷവും ബന്ധം വേര്‍പെടുത്താന്‍ തയ്യാറായില്ലെന്നും നവീന്‍ കുമാര്‍ പറഞ്ഞു.

മകള്‍ അബദ്ധത്തില്‍ വീടിന്റെ ടെറസില്‍ നിന്ന് വീണതാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നെങ്കിലും വാസ്തവത്തില്‍ പെണ്‍കുട്ടി ടെറസില്‍ നിന്ന് ചാടുകയായിരുന്നെന്നും ഇയാള്‍ വെളിപ്പെടുത്തി. പൊടാസ്യം ക്ലോറൈഡ് അടങ്ങിയ പൊട്ടിയ സിറിഞ്ചും 90,000 രൂപയും വാര്‍ഡ് ബോയിയില്‍ നിന്ന് കണ്ടെടുത്തു'.

Keywords: Latest-News, National, Top-Headlines, Crime, Arrested, Assault, Uttar Pradesh, Custody, Irked over minor daughter's love affair, UP man gives contract to kill her; 3 held.
< !- START disable copy paste -->

Post a Comment