Follow KVARTHA on Google news Follow Us!
ad

Congress slams CM | നെഹ്റുവിനെ ഹര്‍ഘര്‍ തിരംഗ പരസ്യത്തില്‍ നിന്ന് ഒഴിവാക്കി; കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ്; ബസവരാജ് ബൊമ്മൈ അപമാനിച്ചത് സ്വന്തം പിതാവിനെയെന്ന് ജയറാം രമേശ്

'Insult to his father': Congress leader slams K'taka CM for excluding Nehru from Har Ghar Tiranga ad#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) 'ഹര്‍ ഘര്‍ തിരംഗ'യുടെ പരസ്യത്തില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും ബി എം സന്ദീപും രംഗത്തെത്തി. കര്‍ണാടകയിലെ പത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയും ഫോടോയും ഉള്‍പെടുത്തിയിരുന്നുവെങ്കിലും ജവഹര്‍ലാല്‍ നെഹ്രുവിനെ ഒഴിവാക്കിയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പിതാവ് എസ് ആര്‍ ബൊമ്മൈയെ 'അധിക്ഷേപിച്ചെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രടറി ജയറാം രമേശ് ആരോപിച്ചു. നെഹ്റുവിന്റെ ആരാധകനായിരുന്നു എസ് ആര്‍ ബൊമ്മൈയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
  
New Delhi, India, News, Congress, Chief Minister, Karnataka, Top-Headlines, 'Insult to his father': Congress leader slams K'taka CM for excluding Nehru from Har Ghar Tiranga ad.

'ഇത്തരം നിസ്സാരതകളെ നെഹ്റു അതിജീവിക്കും. തന്റെ കസേര സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന കര്‍ണാടക മുഖ്യമന്ത്രിക്ക് അറിയാം, അദ്ദേഹം ചെയ്തത് തന്റെ പിതാവ് എസ്ആര്‍ ബൊമ്മൈയ്ക്കും പിതാവിന്റെ ആദ്യ രാഷ്ട്രീയ ഗുരു എംഎന്‍ റോയിക്കും അപമാനമാണെന്ന്. ഇത് ദയനീയമാണ്', ജയറാം രമേഷ് ട്വീറ്റ് ചെയ്തു.

അതേസമയം, ഗുജറാതിന്റെ ചുമതലയുള്ള എഐസിസി സെക്രടറി ബിഎം സന്ദീപ് കര്‍ണാടക മുഖ്യമന്ത്രിയെ പാവയെന്ന് വിശേഷിപ്പിച്ചു. 'ലജ്ജിക്കുന്നു പാവ മുഖ്യമന്ത്രി ബൊമ്മായി. ഈ പരസ്യത്തില്‍ ആധുനിക ഇന്‍ഡ്യയുടെ ശില്പിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഫോടോ കാണുന്നില്ല. ഇന്‍ഡ്യന്‍ കോളനിവിരുദ്ധ ദേശീയവാദിയും മതേതര മാനവികവാദിയും സാമൂഹിക ജനാധിപത്യവാദിയും എഴുത്തുകാരനുമായിരുന്നു നെഹ്റു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു അദ്ദേഹം', സന്ദീപ് കൂട്ടിച്ചേർത്തു.

'ഹര്‍ ഘര്‍ തിരംഗ' പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കമുണ്ട്. ഇന്‍ഡ്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരു കുടുംബം മാത്രം വാഴ്ത്തപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്ന് ബിജെപി യുവജന വിഭാഗം പ്രസിഡന്റ് തേജസ്വി സൂര്യ അടുത്തിടെ പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ സംഭാവനകളെ ചോദ്യം ചെയ്യുന്നവര്‍ക്ക് ഭാരതീയ ജനതാ യുവമോര്‍ച (ബിജെവൈഎം) ചരിത്ര ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തില്‍ തിരംഗയെ നാട്ടിലെത്തിക്കുന്നതിനും 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനും അത് ഉയര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണമാണ് ഹര്‍ ഘര്‍ തിരംഗ.

Post a Comment