Follow KVARTHA on Google news Follow Us!
ad

Found Dead | 'ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയം; യുവതിയെ കുത്തി കൊലപ്പെടുത്തിയശേഷം യുവാവ് ഓടി രക്ഷപ്പെട്ടു'

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Hyderabad,News,Police,Murder,hospital,Injured,Treatment,National,
ചിറ്റൂര്‍: (www.kvartha.com) ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയിച്ച് യുവാവ് യുവതിയെ കുത്തി കൊലപ്പെടുത്തിയശേഷം ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ്. ചിറ്റൂര്‍ ജില്ലയിലെ വെടുരുകുപ്പം മണ്ഡലത്തിലെ അല്ലമടുക്ക എസ് സി കോളനി കോളനിയില്‍ ബുധനാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്.

Woman Found Dead In House, Hyderabad, News, Police, Murder, Hospital, Injured, Treatment, National

സംഭവത്തെ കുറിച്ച് വെടുരുകുപ്പം പൊലീസ് പറയുന്നത്:

മുടിക്കുപ്പം ഗ്രാമത്തില്‍ നിന്നുള്ള യെല്ല സോകയ്യ(30)യും ഭാര്യ ലീലയും (24) ആറ് വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ലീലയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് സോകയ്യ നിരന്തരം വഴക്കിടാറുണ്ടായിരുന്നു.

ബുധനാഴ്ച ലീലയോട് ക്ഷേത്രത്തിലെ കുളത്തില്‍ പുണ്യസ്‌നാനം നടത്താനും താന്‍ നിരപരാധിയാണെന്ന് വിനായക സ്വാമിയുടെ മുന്നില്‍ സത്യം ചെയ്യാനും സോകയ്യ ആവശ്യപ്പെട്ടു. എന്നാല്‍ ലീല സത്യം ചെയ്യാന്‍ തയാറായില്ല. ഇതോടെ പ്രകോപിതനായ സോകയ്യ ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ലീലയെ വിദഗ്ധ ചികിത്സയ്ക്കായി ഏരിയാ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. സംഭവത്തില്‍ കേസെടുത്ത് ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Keywords: Woman Found Dead In House, Hyderabad, News, Police, Murder, Hospital, Injured, Treatment, National.


Post a Comment