വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. നോയിഡ സെക്ടര്‍ 121 ലെ ലിയോ കൗണ്ടി സൊസൈറ്റിയിലാണ് അക്രമം നടന്നത്. വീഡിയോയില്‍, യുവതിയും അമ്മായിയപ്പനും തമ്മില്‍ എന്തോ തര്‍ക്കം നടക്കുന്നതായി കാണാം. കുറച്ചു കഴിഞ്ഞപ്പോള്‍ മുറിക്കുള്ളില്‍ നിന്ന് രണ്ടു സ്ത്രീകള്‍ കൂടി വരുന്നു. തര്‍ക്കം രൂക്ഷമാകുമ്പോള്‍, വയോധികൻ മരുമകളെ സ്മിതി കശ്യപ് എന്ന് വിളിച്ച് മര്‍ദിക്കാന്‍ തുടങ്ങുന്നു.
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, 2018-ല്‍ ബിഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ വിവേക് കുമാറിനെ യുവതി കല്യാണം കഴിച്ചു. അതിനുശേഷം അവർ ഭര്‍ത്താവിനും മാതാപിതാക്കൾക്കുമൊപ്പം നോയിഡയിലാണ് താമസം. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ഗാര്‍ഹിക പീഡനം നേരിടുന്നുണ്ടെന്ന് യുവതി ആരോപിച്ചു. വിവാഹിതയായ അന്നുമുതല്‍ ഭര്‍ത്താവും അമ്മായിയപ്പനും ഭര്‍തൃ സഹോദരനും ചേര്‍ന്ന് തന്നെ മര്‍ദിക്കുകയായിരുന്നെന്ന് യുവതി പറയുന്നു.
Shocking incident reported from #Noida. Father-in-law thrashes woman in posh #CleoCounty society in front of husband, mother and brother. Hope #NoidaPolice is taking appropriate action.#Stopatrocitiesagainstwoman pic.twitter.com/X2FdGM9QCA
— Aman Dwivedi (@amandwivedi48) August 14, 2022
ഓഗസ്റ്റ് 10 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഈ സമയം യുവതിയുടെ സഹോദരി സ്മിത കശ്യപും സഹോദരന്‍ സ്മിത് ഷാഹിയും അമ്മ സുഷമ സിന്‍ഹയും വീട്ടില്‍ ഉണ്ടായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നിട്ടും മര്‍ദനം നടന്നുവെന്നാണ് വിവരം. സംഭവത്തില്‍ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വീഡിയോ തെളിവുകളും യുവതി പൊലീസില്‍ സമര്‍പ്പിച്ചു. കുറ്റാരോപിതരായ മൂന്ന് പേരും ഇപ്പോള്‍ ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, വിഷയം കോടതിയുടെ പരിഗണനയിലും എത്തി.
Keywords: Lucknow, Uttar Pradesh, News, Top-Headlines, Husband, Wife, Attack, Assault, Police, Bihar, Molestation, Investigates, Father-in-law assaulted woman in posh society in front of men.