Follow KVARTHA on Google news Follow Us!
ad

Vlogger remanded | 'കഞ്ചാവ് പച്ചക്കറി; ഞാൻ പ്രകൃതിസ്നേഹി'; എക്സൈസ് ഓഫീസിലും പ്രതിയുടെ ക്ലാസ്; പ്ലസ് ടു വിദ്യാര്‍ഥിനിയെ ലഹരിക്ക് പ്രേരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ വ്ലോഗർ റിമാൻഡിൽ; നവമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും കേസ്

Drug case: vlogger remanded #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com) പ്ലസ് ടു വിദ്യാര്‍ഥിനിയെ ലഹരിക്ക് പ്രേരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ വ്ലോഗർ റിമാൻഡിൽ. എറണാകുളം ജില്ലയിലെ ഫ്രാന്‍സിസ് നിവിന്‍ അഗസ്റ്റിനെയാണ് റിമാൻഡ് ചെയ്തത്. മട്ടാഞ്ചേരി എക്സൈസ് ഓഫീസില്‍ ഹാജരാക്കിയപ്പോൾ ഉദ്യോഗസ്ഥർക്ക് മുമ്പിലും ഇയാൾ കഞ്ചാവിന്റെ ഗുണങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുകയും പാട്ട് പാടുകയും ചെയ്തു. കഞ്ചാവ് പ്രകൃതിദത്തവും താൻ പ്രകൃതിസ്നേഹിയുമാണെന്നായിരുന്നു ഫ്രാന്‍സിസ് വാദിച്ചത്.
                
Drug case: vlogger remanded, News, Top-Headlines, Latest-News, Kerala, Kochi, Plus Two student, Drugs, Case, Ernakulam, Police, Remanded.

ചീരയും കാബേജും കാരറ്റുമെല്ലാം പച്ചക്കറികളാണെങ്കിൽ കഞ്ചാവും പച്ചക്കറിയാണെന്നാണ് ന്യായീകരിച്ച ഇയാൾ, കഞ്ചാവ് ഉപയോഗിക്കുന്നത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും മരണം വരെ ഉപയോഗിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. സാമൂഹ്യ മാധ്യമത്തിലൂടെ നടത്തിയ വീഡിയോ ചാറ്റിൽ പ്ലസ് ടു വിദ്യാര്‍ഥിനിയെ കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ചെന്നാണ് അഗസ്റ്റിനെതിരെയുള്ള കേസ്. ഇവർ തമ്മിലുള്ള ചാറ്റ് വൈറലായതോടെയാണ് അധികൃതർ നടപടിയെടുത്തത്.

വീഡിയോയിൽ 'പച്ചക്കറിയാണ്..വെജിറ്റബിളാണ്' എന്നാണ് കഞ്ചാവിനെ കുറിച്ച് പെൺകുട്ടിയോട് ഇയാൾ പറയുന്നത്. 'ഗോ ഗ്രീൻ' എന്നും പറയുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിവരം അമ്മയ്ക്കറിയാമെന്നും വഴക്ക് പറയുമ്പോൾ മൈന്‍ഡ് ചെയ്യാറില്ലെന്നും പെൺകുട്ടി വ്യക്തമാക്കുന്നു. നിങ്ങളെ കാണണമെന്ന് ഭയങ്കര ആഗ്രഹമാണെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ 'നാട്ടിൽ വരും, അന്നേരം ഒരുമിച്ച് ഇരുന്ന് അടിക്കാം' എന്നായിരുന്നു അഗസ്റ്റിന്റെ മറുപടി.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ കാട്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നവമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അഗസ്റ്റിനെ വീട്ടിൽ നിന്നാണ് എക്സൈസ് പിടികൂടിയത്. കഞ്ചാവും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Keywords: Drug case: vlogger remanded, News, Top-Headlines, Latest-News, Kerala, Kochi, Plus Two student, Drugs, Case, Ernakulam, Police, Remanded.

Post a Comment