നെടുമ്പാശേരി: (www.kvartha.com) വീട്ടുമുറ്റത്ത് മനുഷ്യ കൈപത്തി കണ്ടെത്തി. ചൊവ്വാഴ്ച രാത്രി അകപ്പറമ്പ് ആറു സെന്റ് കോളനി നിവാസി അശോകന്റെ വീട്ടുമുറ്റത്താണ് കൈപത്തി കണ്ടെത്തി. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഏതാനും മീറ്റര്‍ അകലെ റെയില്‍വേ പാളത്തില്‍ ട്രെയിനിടിച്ച നിലയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
വാപ്പാലശേരി സ്വദേശി അബുവിന്റെ മൃതദേഹമാണ് ട്രാകില്‍ കണ്ടെത്തിയത്. അബുവിനെ തിങ്കളാഴ്ച മുതല്‍ കാണാതായിരുന്നു. മുറിഞ്ഞ കൈപത്തി നായ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
Keywords: Found Dead, Train, House, Police, Railway, Railway Track, Dead body found in railway track.