Follow KVARTHA on Google news Follow Us!
ad

Student Dead | 'അധ്യാപകന്റെ കുടിവെള്ള പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് ദളിത് വിദ്യാര്‍ഥിയെ അടിച്ചുകൊലപ്പെടുത്തി'

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Jaipur,News,Dead,attack,Student,Police,Arrested,Complaint,National,
ജയ്പൂര്‍: (www.kvartha.com) അധ്യാപകന്റെ കുടിവെള്ള പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് ദളിത് വിദ്യാര്‍ഥിയെ അടിച്ചുകൊലപ്പെടുത്തിയതായി പരാതി. 

അധ്യാപകന്‍ ചായില്‍ സിംഗ് ആണ് തന്റെ കുടിവെള്ള പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് ഒമ്പതു വയസുകാരനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി. 

Dalit Boy Attacked by Teacher for Touching Drinking Water Pot in Rajasthan School, Dies, Jaipur, News, Dead, Attack, Student, Police, Arrested, Complaint, National

അധ്യാപകന് വേണ്ടി പാത്രത്തിലാക്കി വച്ച വെള്ളം കുടിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ജലോര്‍ ജില്ലയിലെ സാല്യ ഗ്രാമത്തിലെ ഒരു സ്‌കൂളില്‍ ജൂലൈ 20നാണ് ക്രൂരമായ സംഭവം നടന്നത്. അധ്യാപകന്റെ മര്‍ദനത്തില്‍ കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. 300 കിലോമീറ്റര്‍ ദൂരെ അഹ് മദാബാദിലുള്ള ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്.

കുട്ടിയുടെ പോസ്റ്റ് മോര്‍ടം നടത്തി. കൊലപാതകം, എസ് സി, എസ് ടി വിഭാഗത്തിനെതിരായ പീഡനങ്ങള്‍ തടയല്‍ എന്നീ നിയമപ്രകാരമാണ് അധ്യാപകനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

കുടിവെള്ള പാത്രത്തില്‍ തൊട്ടതിന് കുട്ടിയെ ക്രൂരമായി മര്‍ദിച്ചതായി കുട്ടിയുടെ കുടുംബം പരാതിയില്‍ പറഞ്ഞു.

'പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അധ്യാപകനായ ചൈല്‍ സിംഗ് എന്റെ മകനെ മര്‍ദിക്കുകയും ജാതി അധിക്ഷേപിച്ച് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തതില്‍ കുട്ടിക്ക് രക്തസ്രാവമുണ്ടായി. 

വിവരമറിഞ്ഞെത്തിയ ഞാന്‍ കുഞ്ഞിനെ ചികിത്സയ്ക്കായി ഉദയ്പൂരിലേക്കും തുടര്‍ന്ന് അഹ് മദാബാദിലേക്കും കൊണ്ടുപോയി. അവിടെ വച്ച് ചികിത്സയ്ക്കിടെ അവന്‍ മരിച്ചു'എന്ന് കുട്ടിയുടെ പിതാവ് ദേവറാം മേഘ്വാള്‍ പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Dalit Boy Attacked by Teacher for Touching Drinking Water Pot in Rajasthan School, Dies, Jaipur, News, Dead, Attack, Student, Police, Arrested, Complaint, National.

Post a Comment