Follow KVARTHA on Google news Follow Us!
ad

Ration card | റേഷൻ സൗകര്യം കൂടുതൽ എളുപ്പമാക്കി കേന്ദ്രസർകാർ; പോർടൽ ആരംഭിച്ചു; വിശദമായി അറിയാം

Common registration Facility of ration cards launched on pilot basis in 11 States/UTs#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) സൗജന്യ റേഷൻ സൗകര്യം രാജ്യത്ത് കോടിക്കണക്കിന് ആളുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇപ്പോൾ ഈ സൗകര്യം കൂടുതൽ എളുപ്പമാക്കിയിരിക്കുകയാണ് കേന്ദ്രസർകാർ. ഇനി എല്ലാ വിവരങ്ങളും 'റേഷൻ കാർഡ് മിത്ര' പോർടലിൽ ഉണ്ടാകും. ജോലി കാരണം മറ്റ് നഗരങ്ങളിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡും അനുബന്ധ സൗകര്യങ്ങളും ലഭിക്കാൻ ഇത് എളുപ്പമാകും. ഭക്ഷ്യ സെക്രടറി സുധാൻഷു പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.
  
New Delhi, India, News, Top-Headlines, Central Government, Government, Ration shop, Secretary, Application, Common registration Facility of ration cards launched on pilot basis in 11 States/UTs.


11 സംസ്ഥാനങ്ങളിൽ പദ്ധതി ആരംഭിക്കുന്നു

ആദ്യഘട്ടത്തിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 11 സ്ഥലത്താണ് വെള്ളിയാഴ്ച മുതൽ പോർടൽ സൗകര്യം ആരംഭിച്ചത്. അസം, ഗോവ, ലക്ഷദ്വീപ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, ത്രിപുര, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് തുടക്കം കുറിച്ചത്. വർഷാവസാനത്തോടെ എല്ലാ സംസ്ഥാനങ്ങളിലും ഇത് ആരംഭിക്കും.


എന്താണ് റേഷൻ മിത്ര ആപ്?

സർക്കാർ പുറത്തിറക്കിയ ആപ്ലികേഷനാണ് റേഷൻ മിത്ര (Ration Mitra App). ഇതൊരു സാധാരണ ആപ്ലികേഷൻ സോഫ്റ്റ്‌വെയർ ആണ്. പൗരന്മാർക്ക് അവരുടെ മൊബൈൽ ഫോണിൽ ഈ ആപ്ലികേഷൻ ഡൗൺലോഡ് ചെയ്ത് റേഷൻ കാർഡിനായി സ്വയം രജിസ്റ്റർ ചെയ്യാം.


ഒരു രാജ്യം, ഒരു കാർഡ്

രാജ്യത്തുടനീളമുള്ള ഇൻഡ്യയിലെ പൗരന്മാർക്ക് റേഷൻ സൗകര്യം ലഭ്യമാക്കുന്നതിനായി സർകാർ ഒരു രാജ്യം ഒരു കാർഡ് (One Nation One Ration card) പദ്ധതി തുടങ്ങിയിരുന്നു. 2019 ഓഗസ്റ്റിലാണ് ഈ പദ്ധതി സർകാർ ആരംഭിച്ചത്. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഇതിലൂടെ രാജ്യത്തെ ഏത് ന്യായവില കടയിൽ നിന്നും റേഷൻ വാങ്ങാം. ഈ പദ്ധതി പ്രവർത്തിപ്പിക്കുന്നതിനായി PDS നെറ്റ്‌വർക്ക് ഡിജിറ്റൈസ് ചെയ്‌തു. പിഡിഎസ് നെറ്റ്‌വർക് ഡിജിറ്റൈസ് ചെയ്യുന്നതിനായി കാർഡ് ഉടമയുടെ റേഷൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്.


ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ പ്രയോജനങ്ങൾ

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം ഇപ്പോൾ രാജ്യത്തെ ഏത് റേഷൻ കടയിൽ നിന്നും റേഷൻ ലഭിക്കും എന്നതാണ്. ഇതോടെ മറ്റ് നഗരങ്ങളിലേക്ക് ജോലി തേടി പോകുന്ന പാവപ്പെട്ട തൊഴിലാളി കുടുംബങ്ങൾക്ക് അതേ നഗരത്തിൽ തന്നെ റേഷൻ ലഭിക്കും. ഇപ്പോൾ റേഷൻ ലഭിക്കാൻ എല്ലാ മാസവും വീടുകളിൽ വരേണ്ടതില്ല. ഇതുകൂടാതെ, റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യുന്നതിലൂടെ വ്യാജവും അയോഗ്യവുമായ റേഷൻ കാർഡ് ഉടമകളെ നീക്കം ചെയ്യാനുമായി.


റേഷൻ മിത്ര ആപ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

സ്മാർട് ഫോണിന്റെ പ്ലേ സ്റ്റോറിൽ പോയി റേഷൻ മിത്ര ആപ് ഡൗൺലോഡ് ചെയ്യുക. ആപ് ഇൻസ്റ്റാൾ ചെയ്ത ശേഷം ഓപൺ ബടണിൽ ക്ലിക് ചെയ്യണം. ഇപ്പോൾ നിങ്ങളുടെ മുന്നിൽ റേഷൻ മിത്ര ആപിന്റെ പേജ് തുറക്കും.


റേഷൻ മിത്ര പോർടലിന്റെ പ്രയോജനങ്ങൾ

ഇതിലൂടെ ജനങ്ങൾക്ക് റേഷൻ കാർഡ് യോഗ്യതാ സ്ലിപ് നൽകുന്നു.
റേഷൻ മിത്ര പോർടലിൽ ഓൺലൈൻ സ്ലിപ് പ്രിന്റ് ചെയ്യാം.
റേഷൻ സ്ലിപിൽ നിങ്ങളുടെ കുടുംബത്തിൽ എത്ര പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കാണാം.
കുടുംബത്തിന് എത്ര ഭക്ഷ്യധാന്യം ലഭിച്ചുവെന്ന് പരിശോധിക്കാം.
റേഷനിൽ എത്ര പേരുടെ ആധാർ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കാണാം.
നിങ്ങളുടെ റേഷൻ ഡീലറുടെ വിവരങ്ങളും ഇവിടെ ലഭ്യമാണ്.

Keywords: New Delhi, India, News, Top-Headlines, Central Government, Government, Ration shop, Secretary, Application, Common registration Facility of ration cards launched on pilot basis in 11 States/UTs.

Post a Comment