ചെന്നൈ: (www.kvartha.com) പിതാവ് ബലാത്സംഗം ചെയ്ത എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഞ്ഞിന് ജന്മം നല്‍കിയതായി പൊലീസ്. തമിഴ്നാട്ടിലെ വെല്ലൂര്‍ സര്‍കാര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അവിടെ വെച്ചാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 13കാരിയെ ചോദ്യം ചെയ്തപ്പോള്‍ 2021 നവംബര്‍ മുതല്‍ പിതാവ് തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വെല്ലൂരിലെ വ്യവസായ യൂനിറ്റില്‍ ജോലി ചെയ്യുന്ന 41 കാരനായ പിതാവിനെ അറസ്റ്റ് ചെയ്തു.
'എട്ട് വര്‍ഷം മുമ്പ് പെൺകുട്ടിയുടെ മാതാപിതാക്കൾ വേര്‍പിരിഞ്ഞിരുന്നു. മക്കളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും പിതാവിനും അയാളുടെ മാതാപിതാക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു. ബലാത്സംഗം, പോക്സോ നിയമപ്രകാരം ഗുരുതരമായ ലൈംഗികാതിക്രമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പിതാവിനെ പോക്സോ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു', പൊലീസ് അറിയിച്ചു.
Student delivered | 'പിതാവ് ബലാത്സംഗം ചെയ്ത എട്ടാം ക്ലാസുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി'; 41കാരൻ അറസ്റ്റിൽ
Class 8 Girl, assaulted By man, Delivers Baby Boy In Tamil Nadu's Vellore#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍