Follow KVARTHA on Google news Follow Us!
ad

Independence Day | വൈദേശിക ആക്രമണത്തിനെതിരെ പോരാടിയ ധീരദേശാഭിമാനികളെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Independence-Day,Chief Minister,Pinarayi vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com) 75-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ വൈദേശിക ആക്രമണത്തിനെതിരെ പോരാടിയ ധീരദേശാഭിമാനികളെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളോണിയല്‍ ശക്തിക്കെതിരെ ജാതി മതം ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി ഒറ്റക്കെട്ടായി അതിശക്തമായ ചെറുത്തുനില്‍പായിരുന്നു അവര്‍ നടത്തിയത്.

Chief Minister Pinarayi Vijayan remembers the brave patriots who fought against foreign aggression, Thiruvananthapuram, News, Independence-Day, Chief Minister, Pinarayi vijayan, Kerala

അവര്‍ ഉയര്‍ത്തിയ ആ മുന്നേറ്റമാണ് സ്വാതന്ത്രവും ഭരണഘടനാധിഷ്ടിതവുമായ ജനാധ്യപത്യ വ്യവസ്ഥയില്‍ നമുക്ക് സമ്മാനിച്ചത്. ഇന്‍ഡ്യയുടെ സ്വാതന്ത്ര്യസമരം വിവിധ ധാരകള്‍ ഉള്‍ചേര്‍ന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധ്യപത്യ ധാരകളാണ് ഇന്‍ഡ്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്.

കേരളത്തിലെ പഴശ്ശി കലാപവും മലബാര്‍ കലാപവും പുന്നപ്ര വയലാര്‍ സമരവുമെല്ലാം വൈദേശികാധിപത്യത്തിനെതിരെ രൂപം കൊണ്ട ആ വലിയ സരമത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്. സ്വാതന്ത്ര്യ സമരം പകര്‍ന്ന ഊര്‍ജത്തില്‍ നിന്നുമാണ് ഭാഷാ സംസ്ഥാനങ്ങളുടേയും ഫെഡറല്‍ വ്യവസ്ഥയുടേയും ആശയ രൂപീകരണം ഉണ്ടാകുന്നത്.

അതിനാല്‍ സ്വാതന്ത്ര്യദിനാഘോഷം സ്വാതന്ത്ര്യ സമരം മുന്നോട്ടുവെക്കുന്ന ഈ മഹത്മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന ഓര്‍മപ്പെടുത്തലാണ്. രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാന്‍ ജനാധ്യപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യാനുള്ള അവസരമാണ്. ജാതി മത വര്‍ഗീയ ചേരിതിരിവുകള്‍ക്കെതിരെയും ജാഗ്രതയോടെ പോരാട്ടം തുടരാനുള്ള ആഹ്വാനം നമുക്ക് ഉച്ഛൈസ്ഥരം മുഴക്കാം.

പുരോഗതിക്കും സമത്വപൂര്‍ണമായ ജീവിതത്തിനുമായി കൈകോര്‍ക്കാം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആ വിധത്തില്‍ ഏറ്റവും അര്‍ഥവത്താകട്ടെ. എല്ലാവര്‍ക്കും ഹൃദയപൂര്‍വം സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു.

 

Keywords: Chief Minister Pinarayi Vijayan remembers the brave patriots who fought against foreign aggression, Thiruvananthapuram, News, Independence-Day, Chief Minister, Pinarayi vijayan, Kerala.

Post a Comment