Follow KVARTHA on Google news Follow Us!
ad

Electrocuted | ദേശീയ പതാക സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു

Chhattisgarh: Civil contract labourers electrocuted while setting up Tricolour in Koriya #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കോര്‍ബ: (www.kvartha.com) 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി ത്രിവര്‍ണ പതാക സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു. ശനിയാഴ്ച ഛത്തീസ്ഗഡിലെ കൊരിയ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ കരാര്‍ തൊഴിലാളി സുമന്‍ ടിഗ്ഗ (36) ആണ് മരിച്ചത്.
             
Chhattisgarh: Civil contract labourers electrocuted while setting up Tricolour in Koriya, National,News,Top-Headlines,Electrocuted,National Flag,Police,hospital,Treatment, Dead Body.

രാവിലെ പ്രതീക്ഷ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. സുമന്‍ ടിഗ്ഗ മറ്റൊരു തൊഴിലാളിയുമായി ചേര്‍ന്ന് ദേശീയ പതാക സ്ഥാപിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് മനേന്ദ്രഗഡ് സബ് ഡിവിഷണല്‍ ഓഫീസര്‍ ഓഫ് പൊലീസ് (എസ്ഡിഒപി) രാകേഷ് കുറെ പറഞ്ഞു.

'സഹപ്രവര്‍ത്തകന്‍ രാംകൃപാല്‍ സിംഗ് (35) പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ടിഗ്ഗയുടെ മരണത്തില്‍ ഒരു കൂട്ടം തൊഴിലാളികള്‍ പ്രതിഷേധിച്ചു. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്', രാകേഷ് കുറെ പറഞ്ഞു.

Keywords: Chhattisgarh: Civil contract labourers electrocuted while setting up Tricolour in Koriya, National,News,Top-Headlines,Electrocuted,National Flag,Police,hospital,Treatment, Dead Body.

Post a Comment