Follow KVARTHA on Google news Follow Us!
ad

Chenab Bridge, World's highest railway bridge, inaugurated today in J&K - All you need to know about itChenab Bridge | ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ജമ്മു കശ്മീരിൽ ഉടൻ പൂർത്തിയാകും; 'ഗോൾഡൻ ജോയിന്റ്' ഉദ്ഘാടനം ചെയ്തു; വിശേഷങ്ങളറിയാം

Chenab Bridge, World's highest railway bridge, inaugurated today in J&K - All you need to know about it#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ ഗോൾഡൻ ജോയിന്റ് ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ജമ്മു കാശ്മീരിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതിന് നിര്‍മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഏക ആര്‍ച് റെയില്‍ പാലമാണിത്. നിർമാണം പൂർത്തിയാകുന്നതോടെ ശ്രീനഗറിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാനാവും.
  
New Delhi, India, News, Top-Headlines, Inauguration, Railway,  Jammu, Freedom, Independence-Day, Chenab Bridge, World's highest railway bridge, inaugurated today in J&K - All you need to know about it.

ചെനാബ് നദിയുടെ രണ്ട് അറ്റങ്ങളില്‍ നിന്ന്, കമാനത്തിലെ പാലത്തിന്റെ തയ്യാറാക്കപ്പെട്ട ഭാഗങ്ങള്‍ വലിച്ചുകൊണ്ട് വന്ന് മധ്യഭാഗത്ത് കൂട്ടിയോജിപ്പിക്കുന്ന നിലയിലാണ് നിർമാണം. ഇതിനെയാണ് 'ഗോൾഡൻ ജോയിന്റ്' എന്ന് വിളിക്കുന്നത്. 'ഇതൊരു നീണ്ട യാത്രയാണ്. സിവില്‍ എന്‍ജിനീയര്‍മാരാണ് 'ഗോള്‍ഡന്‍ ജോയിന്റ്' എന്ന പദം ഉപയോഗിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലമാണിത്' കൊങ്കണ്‍ റെയില്‍വേ ചെയര്‍മാനും എംഡിയുമായ സഞ്ജയ് ഗുപ്ത പറഞ്ഞു.

ഗോള്‍ഡന്‍ ജോയിന്റ് പൂര്‍ത്തിയായാല്‍ പാലത്തിന്റെ ഏകദേശം 98 ശതമാനം പൂര്‍ത്തിയാകുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുമെന്ന് അഫ്കോണ്‍സ് ഡെപ്യൂടി മാനേജിംഗ് ഡയറക്ടര്‍ ഗിരിധര്‍ രാജഗോപാലന്‍ പറഞ്ഞു. 'കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ആര്‍ച് ക്ലോഷര്‍ പദ്ധതി പൂര്‍ത്തിയാക്കിയപ്പോള്‍, പൊരുത്തക്കേട് ഉണ്ടാകാതിരിക്കാന്‍ കൃത്യമായി പൂര്‍ത്തിയാക്കാനുള്ള ഞങ്ങളുടെ കഴിവില്‍ വലിയ ആശ്വാസം തോന്നി. പ്രോജക്റ്റിന്റെ ബാക്കി എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ അത് വലിയ ആത്മവിശ്വാസം നല്‍കി. നോര്‍തേണ്‍ റെയില്‍വേ (NR), കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് (KRCL) എന്നിവയുമായുള്ള സംയുക്ത പദ്ധതി ഞങ്ങള്‍ ആവേശത്തോടെയാണ് കാണുന്നത്', ഗിരിധര്‍ വ്യക്തമാക്കി.

നിരവധി വെല്ലുവിളികളെ അതിജീവിക്കേണ്ട സങ്കീര്‍ണമായ എന്‍ജിനീയറിംഗ് ഉള്ള പ്രശസ്തമായ പാലമാണ് ചെനാബ് പാലം. ഭൂമിശാസ്ത്രം, കഠിനമായ ഭൂപ്രകൃതി, ഏത് സമയവും ആക്രമണം ഉണ്ടാകാവുന്ന അന്തരീക്ഷം എന്നിവ എന്‍ജിനീയര്‍മാര്‍ക്കും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും തരണം ചെയ്യേണ്ട ചില വെല്ലുവിളികള്‍ മാത്രമായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം പൂര്‍ത്തിയാകുമ്പോള്‍ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരത്തിലായിരിക്കും.

ചെനാബ് പാലത്തിന് പുറമെ ജമ്മു കശ്മീരിലെ അപകടകരമായ ഭൂപ്രദേശത്ത് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡിന് (കെആര്‍സിഎല്‍) അഫ്കോണ്‍സ് 16 അധിക റെയില്‍വേ പാലങ്ങളും നിര്‍മിക്കുന്നു. എല്ലാ പാലങ്ങളും ഉധംപൂര്‍ ശ്രീനഗര്‍ ബാരാമുള്ള റെയില്‍ ലിങ്ക് (USBRL) പദ്ധതിയുടെ ഭാഗമാണ്, 28,000 കോടി രൂപ ചിലവ് കണക്കാക്കുന്നു.

70 ദിവസത്തിനുള്ളില്‍, 1,550 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റിംഗ് നാല് നിലകള്‍ പൂര്‍ത്തിയാക്കി. ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളില്‍ നിന്ന് 90 മീറ്ററിലധികം ഉയരത്തില്‍ ജമ്മു കാശ്മീരിലെ കുത്തനെയുള്ള സംഗല്‍ദാനിലാണ് മുഴുവന്‍ ജോലിയും നടന്നത്.

Post a Comment