Follow KVARTHA on Google news Follow Us!
ad

CBSE Compartment Exam | സിബിഎസ്ഇ 10, 12 ക്ലാസിലെ കംപാർട്മെന്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; വിദ്യാർഥികൾക്ക് നിർദേശങ്ങൾ; വിശദമായി അറിയാം

CBSE Compartment Exam 2022 Class 10 & 12 timetable released#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) സെൻട്രൽ ബോർഡ് ഓഫ് സെകൻഡറി എജ്യുകേഷന്റെ (CBSE) 10, 12 പരീക്ഷയിൽ യോഗ്യത നേടാത്തവർക്കുള്ള കംപാർട്മെന്റ് പരീക്ഷ (Compartment Exam) തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസിലെ പരീക്ഷ ഓഗസ്റ്റ് 23-ന് ആരംഭിച്ച് 29-ന് അവസാനിക്കും. പത്താം ക്ലാസ് പരീക്ഷകളുടെ സമയം രാവിലെ 10.30 മുതൽ 12.30 വരെയായിരിക്കും.
  
New Delhi, India, News, Top-Headlines, CBSE, Examination, Students, SSLC, COVID-19, Latest-News, CBSE Compartment Exam 2022 Class 10 & 12 timetable released.

പന്ത്രണ്ടാം ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും പരീക്ഷകൾ ഓഗസ്റ്റ് 23ന് ഒരേ ദിവസം 10:30 മുതൽ 11:30 വരെയും 10:30 മുതൽ 12:00 വരെയും 10:30 മുതൽ 12:30 വരെയും മൂന്ന് ഷിഫ്റ്റുകളിലായി നടക്കും. പ്രധാന പരീക്ഷകൾ പോലെ, ഈ പരീക്ഷയിലും വിദ്യാർഥികൾക്ക് ചോദ്യപേപർ വായിക്കാൻ 15 മിനിറ്റ് അധിക സമയം നൽകും.

സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 22നാണ് പ്രഖ്യാപിച്ചത്. പന്ത്രണ്ടാം ക്ലാസിൽ 67,743 കുട്ടികളും പത്താം ക്ലാസിൽ 1,07,689 പേരുമാണ് യോഗ്യത നേടാതെ വന്നത്. ഈ പരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ ജൂലൈ 31ന് അവസാനിച്ചു. പരീക്ഷാ വേളയിൽ കോവിഡ് പ്രോടോകോൾ കർശനമായി പാലിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.

വിദ്യാർഥികൾ സ്വന്തമായി സുതാര്യമായ സാനിറ്റൈസർ കുപ്പി കൊണ്ടുവരണം. മാസ്‌ക് ഉപയോഗിച്ച് മൂക്കും വായും മറയ്ക്കണം. സാമൂഹിക അകല നിയമങ്ങൾ പാലിക്കണം. കുട്ടിക്ക് അസുഖം വരുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം. ടേം-2 ന്റെ സിലബസ് അനുസരിച്ചായിരിക്കും പരീക്ഷ. പട്ടികയിൽ (LOC) പേരുള്ളവർക്ക് മാത്രമേ പരീക്ഷ എഴുതാൻ അനുവാദമുള്ളൂ.

Post a Comment