റോമിൽ വെച്ച് കല്യാണം കഴിക്കാനായിരുന്നു തീരുമാനം. ഇതിനായി ഇറ്റലിയിലേക്കുള്ള വിമാനത്തിൽ കയറാൻ ഹീത്രൂവിൽ എത്തിയതായിരുന്നു ഇരുവരും. താൻ ശൗചാലയത്തിൽ പോയപ്പോൾ പ്രതിശ്രുതവധുവിന്റെ എല്ലാ സാധനങ്ങളുമായി പെട്ടെന്ന് അപ്രത്യക്ഷയാവുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ഞെട്ടലോടെയും അത്ഭുതത്തോടെയും പൊലീസിനെ വിളിച്ച യുവാവ്, യുവതിക്ക് സമ്മാനമായി നൽകിയ 4.80 ലക്ഷം രൂപ ഉൾപെടെ നഷ്ടപ്പെട്ട സാധനങ്ങളെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്തു.
മെട്രോപൊളിറ്റൻ പൊലീസ് പറയുന്നതനുസരിച്ച്, ഹീത്രൂ വിമാനത്താവളത്തിലെ ടെർമിനൽ അഞ്ചിലാണ് സംഭവം നടന്നത്.
'യുവാവ് ഒരു ദിവസം മുമ്പ് വിവാഹാഭ്യർത്ഥന നടത്തി, യുവതി സമ്മതിച്ചു. അവർ റോമിൽ വച്ച് വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നു, അവിടേക്ക് പോകുകയായിരുന്നു. യുവാവ് ശൗചാലയത്തിൽ പോയപ്പോൾ യുവതി എല്ലാ സാധനങ്ങളുമായി കടന്നുകളഞ്ഞു', പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും എന്നാൽ യുവതി വിമാനത്താവളത്തിൽ നിന്ന് പുറത്തുകടന്നതാണോ അതോ മോഷ്ടിച്ച പണവുമായി വിമാനത്തിൽ കയറിയതാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് റിപോർടുകൾ പറയുന്നു.
Keywords: International, London, News, Top-Headlines, Latest-News, Missing, Complaint, Report, Police, Man, Bride-to-be ditches fiancé at airport; takes off with all his luggage and Rs 4.8 lakh in cash.
< !- START disable copy paste -->