Follow KVARTHA on Google news Follow Us!
ad

HC Verdict | കൈക്കൂലി പതിവായി മാറിയെന്ന് ഹൈകോടതി; ഐഎഎസ് ഉദ്യോഗസ്ഥന്‍ മഞ്ജുനാഥിന് ജാമ്യം നിഷേധിച്ചു

Bribery has become routine in Karnataka, says HC while denying bail to IAS officer Manjunath#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com) സര്‍കാര്‍ ഓഫീസുകളില്‍ കൈക്കൂലി പതിവായതായി കര്‍ണാടക ഹൈകോടതി. കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥന്‍ ജെ മഞ്ജുനാഥിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ നാലിനാണ് സംസ്ഥാന പൊലീസിലെ അഴിമതി വിരുദ്ധ ബ്യൂറോ (ACB) ഇയാളെ അറസ്റ്റ് ചെയ്തത്.
  
Bangalore, Karnataka, News, Top-Headlines, High Court, IAS Officer, Bail, Bail plea, Bribe Scam, Government, Arrest, Police, Case, Supreme Court, Bribery has become routine in Karnataka, says HC while denying bail to IAS officer Manjunath.

റവന്യൂ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെത്തട്ട് വരെ അഴിമതി വ്യാപകമായ ഇക്കാലത്ത്, കോഴയില്ലാതെ ഫയലുകളൊന്നും സാധാരണഗതിയില്‍ നീങ്ങില്ല. സര്‍കാര്‍ ഓഫീസുകളിലെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് കൈക്കൂലി വാങ്ങുന്നത് ക്യാന്‍സര്‍ പോലെയാണെന്നും ജസ്റ്റിസ് കെ നടരാജന്‍ ഉത്തരവില്‍ പറഞ്ഞു.

ബെംഗ്ളുറു മുന്‍ അര്‍ബന്‍ ഡെപ്യൂടി കമീഷണറായിരുന്ന മഞ്ജുനാഥിനെതിരെ പ്രഥമദൃഷ്ട്യാ അഴിമതിക്കേസ് ഉണ്ടായിട്ടും എഫ്ഐആറില്‍ പേരു ചേര്‍ക്കാതെ മറ്റൊരു വകുപ്പിലേക്ക് സ്ഥലം മാറ്റിയ സംസ്ഥാന സര്‍കാരിനെയും എസിബിയെയും ജസ്റ്റിസ് നടരാജന്‍ വിമര്‍ശിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കുന്നതില്‍ എസിബിയുടെ വീഴ്ചയെ ജസ്റ്റിസ് എച് പി സന്ദേശ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജൂലൈ നാലിന് അഞ്ച് ലക്ഷം രൂപ കൈക്കൂലിയുമായി ബന്ധപ്പെട്ട കേസില്‍ മഞ്ജുനാഥിനെ എസിബി അറസ്റ്റ് ചെയ്യുകയായിരുന്നു.

'അതിനാല്‍, കേസിന്റെ ഗൗരവം അറിഞ്ഞിട്ടും ഹരജിക്കാരനെതിരെ നടപടിയെടുക്കാതെ, സര്‍കാര്‍ അദ്ദേഹത്തെ മറ്റൊരു വകുപ്പിലേക്ക് മാറ്റി', സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. പണം നല്‍കിയെന്ന് പരാതിക്കാരന്‍ പറഞ്ഞിട്ടും ഐഎഎസ് ഉദ്യോഗസ്ഥനെ എസിബി പ്രതി ചേര്‍ത്തിട്ടില്ല. സ്വത്ത് തര്‍ക്കത്തില്‍ അനുകൂല ഉത്തരവിനായി ഡെപ്യൂടി കമീഷണറുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി ബെഞ്ച് പറഞ്ഞു.

60 ദിവസത്തിനകം കുറ്റപത്രം സമര്‍പിക്കുന്നതില്‍ എസിബി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പ്രത്യേക കോടതി കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയത്. ജാമ്യം കിട്ടിയവരാണ് ഐഎഎസ് ഉദ്യോഗസ്ഥന് വേണ്ടി കൈക്കൂലി വാങ്ങിയത്. ഹരജിക്കാരന് ജാമ്യം ലഭിച്ചാല്‍, സാക്ഷികളെ അട്ടിമറിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്, തെളിവുകള്‍ നശിപ്പിക്കുന്നതും തള്ളിക്കളയാനാവില്ല. അതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഹൈകോടതി പറഞ്ഞു.

മെയ് 20-ന് ഡെപ്യൂടി കമീഷണര്‍ ഓഫീസിലെ ജീവനക്കാര്‍ക്കെതിരെ അസം പാഷ പരാതി നല്‍കിയിരുന്നു. ഭൂമി തര്‍ക്കത്തില്‍ മഞ്ജുനാഥ് തന്റെ ഉത്തരവ് മാര്‍ച് 30 ന് മാറ്റിവെച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവനക്കാര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. ഒപ്പില്ലാതെ ഇറക്കുന്ന ജുഡീഷ്യല്‍ ഉത്തരവുകള്‍ക്ക് കൈക്കൂലി വാങ്ങുന്നതിനായി കീഴുദ്യോഗസ്ഥരെ ചുമതലപ്പെടുന്ന രീതിയാണ് മഞ്ജുനാഥിന്റെ ഓഫീസ് ഉപയോഗിച്ചതെന്ന് കോടതി നിരീക്ഷിച്ചു. സാധാരണയായി ഡെപ്യൂടി കമീഷണറാണ് ഉത്തരവ് തയ്യാറാക്കുന്നതെന്നും അത് കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും അതിനുശേഷം ഡെപ്യൂടി കമീഷണര്‍ ഉത്തരവിടുമെന്നും ഇത് റവന്യൂ വകുപ്പിലെ രീതിയാണെന്ന് വെളിപ്പെടുത്തുന്നതാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. ഉത്തരവ് തയ്യാറാക്കിയതിന് ശേഷം അത് തടഞ്ഞുവെച്ച് കൈക്കൂലി ആവശ്യപ്പെട്ടെന്ന് ജഡ്‌ജ്‌ പറഞ്ഞു.

കോടതിയുടെ മറ്റൊരു ബെഞ്ച് ഇടപെട്ടതിനെ തുടര്‍ന്നാണ് മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തതെന്നും ജഡ്ജ് ഓര്‍മിപ്പിച്ചു. ഐഎഎസ് ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ അഴിമതി കേസുകള്‍ക്കുള്ള പ്രത്യേക കോടതി നേരത്തെ തള്ളിയിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എസിബിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ജസ്റ്റിസ് സന്ദേശ് നടത്തിയ പരാമര്‍ശത്തിനെതിരെ സര്‍കാരും എസിബിയും മഞ്ജുനാഥും കഴിഞ്ഞ മാസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷയുമായി മുന്നോട്ടുപോകാന്‍ ഹൈകോടതിയെ അനുവദിക്കുന്നതിനിടെ സുപ്രീം കോടതി പരാമര്‍ശം സ്റ്റേ ചെയ്തിരുന്നു.

Keywords: Bangalore, Karnataka, News, Top-Headlines, High Court, IAS Officer, Bail, Bail plea, Bribe Scam, Government, Arrest, Police, Case, Supreme Court, Bribery has become routine in Karnataka, says HC while denying bail to IAS officer Manjunath.

Post a Comment