Follow KVARTHA on Google news Follow Us!
ad

Snake Bite | 'ചുണ്ടിൽ കടിച്ചതിന്റെ പ്രതികാരമായി 2 വയസുകാരി പാമ്പിനെ ഒറ്റയ്ക്ക് കടിച്ച് കൊന്നു'!

അങ്കാറ:(www.kvartha.com) പാമ്പ് ചുണ്ടിൽ കടിച്ചതിന് പ്രതികാരമായി രണ്ട് വയസുകാരി അതേ പാമ്പിനെ ഒറ്റയ്ക്ക് കൊന്നു. അവിശ്വസനീയമായി തോന്നാമെങ്കിലും സംഭവം യാഥാർഥ്യമാണ്. തുർക്കിയിലെ കാന്താറിൽ താമസിക്കുന്ന പെൺകുട്ടി തന്റെ വീടിന്റെ പുറകുവശത്തെ പൂന്തോട്ടത്തിൽ കളിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ കരച്ചിൽ അയൽവാസികൾ കേട്ടു.
             
Ankara, International,News,Top-Headlines,Latest-News,Turkey,Snake,Kills,hospital, snake bite, Brave 2-year-old girl kills snake in revenge for biting her lip.

ഇവരുടെ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി ഉറക്കെ കരയുന്നതും വായിൽ പാമ്പുള്ളതും കണ്ടു. പെൺകുട്ടിയുടെ താഴത്തെ ചുണ്ടിൽ പാമ്പ് കടിച്ച പാടും ഉണ്ടായിരുന്നു. നിമിഷങ്ങൾക്കകം പെൺകുട്ടി അതിനെ കൊന്നതായി ടൈംസ് നൗ റിപോർട് ചെയ്തു. വിവരമറിഞ്ഞയുടൻ രക്ഷിതാക്കൾ ഓടിയെത്തി പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു.

ബിംഗോൾ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ 24 മണിക്കൂർ നിരീക്ഷണത്തിൽ വച്ചു. കുട്ടി അപകടനില തരണം ചെയ്തുവെന്നും ആരോഗ്യവതിയായെന്നും UNILAD റിപോർട് ചെയ്തു. 'പാമ്പ് എന്റെ കുട്ടിയുടെ കയ്യിലായിരുന്നുന്നെന്നും അവൾ അതിൽ കളിക്കുകയായിരുന്നുവെന്നും അത് അവളെ കടിച്ചുവെന്നും തുടർന്ന് പ്രതികാരമായി പാമ്പിനെ തിരികെ കടിച്ചുവെന്നും ഞങ്ങളുടെ അയൽവാസികൾ എന്നോട് പറഞ്ഞു', പെൺകുട്ടിയുടെ പിതാവ് എർകാൻ പ്രതികരിച്ചു.

Keywords: Ankara, International,News,Top-Headlines,Latest-News,Turkey,Snake,Kills,hospital, snake bite, Brave 2-year-old girl kills snake in revenge for biting her lip.

Post a Comment