Follow KVARTHA on Google news Follow Us!
ad

Rakesh Jhunjhunwala | ശതകോടീശ്വരനായ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

Billionaire investor Rakesh Jhunjhunwala passes away at 62 in Mumbai#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ ഓഹരി നിക്ഷേപകരിലെ അതികായകനും ഓഹരി വിപണിയില്‍ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ശതകോടീശ്വരനായ നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു.  62 വയസായിരുന്നു. പുലര്‍ചെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

ഈ മാസം ആരംഭിച്ച ആകാശ എയര്‍ വിമാനക്കംപനിയുടെ ഉടമയുമായിരുന്നു.  സ്വപ്ന പദ്ധതിയായിരുന്ന ചെലവു കുറഞ്ഞ കംപനി സര്‍വീസ് ആരംഭിച്ച ഉടനാണ് നെടുംതൂണായ രാകേഷ് ജുന്‍ജുന്‍വാല തന്റെ ഇതിഹാസ സമാനമായ ബിസിനസ് ജീവിതം ചരിത്രത്തിന്റെ ഭാഗമാക്കി തിരശീലയ്ക്ക് പിന്നിലേക്ക് മാഞ്ഞുപോകുന്നത്. മുംബൈയില്‍നിന്നും അഹ് മദാബാദിലേക്കായിരുന്നു ആദ്യ സര്‍വീസ്.

News,National,India,New Delhi,Death,Obituary,Top-Headlines,Business Man, Billionaire investor Rakesh Jhunjhunwala passes away at 62 in Mumbai


ഇന്‍ഗിഡോ എയര്‍ലൈന്‍സിന്റെ മുന്‍ സിഇഒ ആയ ആദിത്യ ഘോഷും ജെറ്റ് എയര്‍വേയ്‌സിന്റെ മുന്‍ സിഇഒ വിനയ് ദുബെയുമാണ് ജുന്‍ജുന്‍വാലയോടൊപ്പം ആകാശ എയര്‍ലൈന്‍സിന്റെ അമരത്തുണ്ടായിരുന്നത്. 'ഇന്‍ഡ്യയുടെ വാറന്‍ ബഫറ്റ്' എന്നറിയപ്പെടുന്ന ജുന്‍ജുന്‍വാലയുടെ ആസ്തി ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫോബ്‌സ് പട്ടിക പ്രകാരം 4,000 കോടിയിലേറെ രൂപയാണ്.

Keywords: News,National,India,New Delhi,Death,Obituary,Top-Headlines,Business Man, Billionaire investor Rakesh Jhunjhunwala passes away at 62 in Mumbai

Post a Comment