ലൻഡൻ: (www.kvartha.com) ഈ വർഷാവസാനത്തോടെ ബ്രിടനിൽ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ ഭയപ്പെടുന്നു. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവന്നതിന് ശേഷമുള്ള പ്രയാസകരമായ സാഹചര്യങ്ങൾക്കിടയിൽ ബ്രിടന്റെ അടുത്ത പ്രധാനമന്ത്രിക്കുള്ള മത്സരം നടക്കുന്നതിനിടെയാണ് മുന്നറിയിപ്പ് പുറത്തുവരുന്നത്. അതേസമയം, ബാങ്ക് ഓഫ് ഇൻഗ്ലണ്ട് പലിശ നിരക്ക് 0.5 ശതമാനത്തിൽ നിന്ന് 1.75 ശതമാനമായി ഉയർത്തി.
എന്നാൽ ഈ നീക്കം വളരെ നല്ല നടപടിയായി സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നില്ല. 2022 അവസാനത്തോടെ യുകെ മാന്ദ്യത്തിന്റെ പിടിയിലായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇൻഗ്ലണ്ട് റിപോർടിൽ പറയുന്നു. ഇത് 2008 സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയതും 1990 കളിലെ പോലെ ആഴത്തിലുള്ളതുമായിരിക്കുമെന്നാണ് അഭിപ്രായം. ശൈത്യകാലത്ത് ഗ്യാസിന്റെയും ഇന്ധനത്തിന്റെയും വില ഉയരുന്നതിനാൽ ബാങ്ക് ഓഫ് ഇൻഗ്ലണ്ട് മുന്നറിയിപ്പിൽ ഇക്കാര്യം വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപോർട് ചെയ്തു.
കോവിഡിനും യുക്രൈൻ യുദ്ധത്തിനും ശേഷം ഭക്ഷണം, ഇന്ധനം, ഗ്യാസ്, മറ്റ് പല ഉൽപന്നങ്ങളുടെയും വിലകൾ ഉയരുകയാണ്. ഗവർണർ ആൻഡ്രൂ ബെയ്‌ലി സാമ്പത്തിക പ്രതിസന്ധിക്കും ഇന്ധന ആഘാതങ്ങൾക്കും റഷ്യൻ നടപടികളെയാണ് കുറ്റപ്പെടുത്തിയതെന്ന് ഡെയ്‌ലി മെയിൽ റിപോർട് ചെയ്തു. ഇന്ധന വിലകൾ സമ്പദ്‌വ്യവസ്ഥയെ അഞ്ച് പാദ മാന്ദ്യത്തിലേക്ക് തള്ളിവിടുകയും മൊത്ത ആഭ്യന്തര ഉൽപാദനം (GDP) 2023 ൽ ഓരോ പാദത്തിലും ചുരുങ്ങുകയും 2.1 ശതമാനം കുറയുകയും ചെയ്യുമെന്ന് റിപോർട് പറയുന്നു.
Predicts recession | വർഷാവസാനത്തോടെ ബ്രിടനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
Bank of England predicts recession at the end of the year#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ലോകവാർത്തകൾ