Follow KVARTHA on Google news Follow Us!
ad

Airtel services | വരുന്നൂ 5ജി വിപ്ലവം; ഈ മാസം സേവനങ്ങൾ അവതരിപ്പിക്കുമെന്ന് എയർടെൽ; എറിക്‌സൺ, നോകിയ, സാംസംഗ് എന്നിവരുമായി കരാറുകൾ

Airtel to launch 5G services in India this month#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) 5ജി സ്പെക്ട്രം ലേലത്തിന്റെ പ്രക്രിയ പൂർത്തിയായതോടെ രാജ്യത്ത് 5G സേവനം എപ്പോൾ ആരംഭിക്കും എന്നതാണ് ഏറ്റവും വലിയ ചോദ്യം. 5ജി സ്‌പെക്‌ട്രം ലഭ്യമാക്കുന്നതിൽ മുൻനിരയിലുള്ള ഭാരതി എയർടെൽ ആണ് ഇത് സംബന്ധിച്ച് വലിയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഉപകരണ നിർമാതാക്കളായ എറിക്‌സൺ, നോകിയ, സാംസംഗ് എന്നിവരുമായി 5ജി നെറ്റ്‌വർക് കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അതിനനുസരിച്ച് ഉപകരണങ്ങളുടെ വിന്യാസം ഈ മാസം ആരംഭിക്കുമെന്നും ഭാരതി എയർടെൽ അറിയിച്ചു. നേരത്തെ ലേലത്തിൽ എയർടെൽ 5ജി സ്‌പെക്‌ട്രത്തിനായി ലേലം വിളിച്ചിരുന്നു.
  
New Delhi, India, News, Top-Headlines, Internet, Nokia, Mobile Phone, Airtel to launch 5G services in India this month.

കണക്റ്റിവിറ്റികും പാൻ-ഇൻഡ്യ നിയന്ത്രിത സേവനങ്ങൾക്കുമായി എറിക്സണും നോകിയയുമായുള്ള ബന്ധം എയർടെൽ പരാമർശിക്കുകയും സാംസങ്ങുമായുള്ള പങ്കാളിത്തം ഈ വർഷം ആരംഭിക്കുമെന്നും പറഞ്ഞു. സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള കംപനി 900 MHz, 1800 MHz, 2100 MHz, 3300 MHz, 26 GHz ബാൻഡുകളിലായി 19,867.8 MHz സ്പെക്‌ട്രം സ്വന്തമാക്കി.

ലേലത്തിൽ ഭാരതി എയർടെൽ 43,084 കോടി രൂപയുടെ സ്‌പെക്‌ട്രമാണ് നേടിയത്. ഇൻഡ്യയിൽ 5ജി വിപ്ലവത്തിന് തുടക്കം കുറിക്കാൻ തയ്യാറാണെന്ന് കംപനി അറിയിച്ചു. ഓഗസ്റ്റിൽ എയർടെൽ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് എയർടെലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ഗോപാൽ വിട്ടൽ പറഞ്ഞു.

നെറ്റ്‌വർക് കരാറുകൾക്ക് അന്തിമരൂപം നൽകിയിട്ടുണ്ടെന്നും 5ജി കണക്റ്റിവിറ്റിയുടെ മുഴുവൻ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് ലോകത്തെമ്പാടുമുള്ള മികച്ച സാങ്കേതിക പങ്കാളികളുമായി എയർടെൽ പ്രവർത്തിക്കുമെന്നും വിട്ടൽ അറിയിച്ചു. ഇൻഡ്യ ഒരു ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയായി മാറുന്നത് ടെലികോം മേഖലയുടെ നേതൃത്വത്തിലായിരിക്കുമെന്നും 5G സേവനങ്ങൾ ഇൻഡ്യയിലെ വ്യവസായങ്ങളിലും സാമൂഹിക-സാമ്പത്തിക വികസനത്തിലും മാതൃകാപരമായ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: New Delhi, India, News, Top-Headlines, Internet, Nokia, Mobile Phone, Airtel to launch 5G services in India this month.

Post a Comment