ഉടുമ്പൻചോല: (www.kvartha.com) നായാട്ടിനിടെ വെടിയേറ്റ് മരിച്ച ആദിവാസി യുവാവിനെ ആരും അറിയാതെ വനത്തിൽ കുഴിച്ചിട്ടതായി പൊലീസ്. ബൈസൺവാലി ഒറ്റമരം കാടിനുള്ളിൽ നിന്നാണ് ഒരാഴ്ച പഴക്കമുള്ള മൃതദേഹം ലഭിച്ചത്. ഇരുപതേകർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. ഇയാളുടെ കൂടെ ഉണ്ടായിരുന്നവർ മഹേന്ദ്രന്റെ മൃതദേഹം പോതമേട വനത്തിൽ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇവർ പൊലീസ് പിടിയിലായിട്ടുണ്ട്.
ജൂൺ 28 നാണ് മഹേന്ദ്രനെ കാണാതാകുന്നത്. ജൂലൈ രണ്ടാം തീയതി ബന്ധുക്കൾ ഇയാളെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ മഹേന്ദ്രൻ നായാട്ടിന് പോയിരുന്നതായി പൊലീസ് കണ്ടെത്തി. പിന്നീട്, അന്വേഷണം നടക്കുന്നത് അറിഞ്ഞ നായാട്ട് സംഘത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ സ്‌റ്റേഷനിൽ എത്തുകയും നടന്ന വിവരങ്ങൾ തുറന്ന് പറയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
'നായാട്ടിനിടെ മഹേന്ദ്രന് അബദ്ധത്തിൽ വെടിയേറ്റതാണെന്നും മൃതദേഹം കുഴിച്ചിട്ടുവെന്നുമാണ് പ്രതികൾ പറഞ്ഞത്. ഇതോടെ പൊലീസ് സംഘം മൃതദേഹം കുഴിച്ചിട്ട സ്‌ഥലത്തെത്തി പരിശോധന നടത്തി', പൊലീസ് പറഞ്ഞു.
Keywords: News, Kerala, Idukki, Youth shot dead while hunting Idukki has been buried; Accused are arrest, Idukki, Top-Headlines, Accused, Arrest, Death, Youth, Police, Complaint, Shot, Investigates, Youth shot dead while hunting; body buried in forest: Police.
< !- START disable copy paste -->
Youth shot dead | 'നായാട്ടിനിടെ വെടിയേറ്റ് മരിച്ച യുവാവിനെ കുഴിച്ചിട്ടു'; പ്രതികൾ പിടിയിൽ
Youth shot dead while hunting; body buried in forest: Police#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ