Follow KVARTHA on Google news Follow Us!
ad

Gold Smuggling| 'ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചു'; വിമാന കംപനി ജീവനക്കാരന്‍ കരിപ്പൂരില്‍ പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kozhikode,News,Airport,Gold,Smuggling,Kerala,
കോഴിക്കോട് : (www.kvartha.com) ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് വിമാന കംപനി ജീവനക്കാരന്‍ കോഴിക്കോട് കരിപ്പൂരില്‍ പിടിയിലായി. വിമാന കംപനി ഗ്രൗന്‍ഡ് സ്റ്റാഫ് മുഹമ്മദ് ശമീമാണ് സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്നതിനിടെ വിമാനത്താവളത്തില്‍ പരിശോധന നടത്തുന്ന സിഐഎസ്എഫിന്റെ പിടിയിലായത്. 2.64 കിലോ സ്വര്‍ണ മിശ്രിതമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.

Gold worth over Rs 1 crore seized from Karipur airport, Kozhikode, News, Airport, Gold, Smuggling, Kerala.


കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്വര്‍ണക്കടത്തിന് പിടിയിലാകുന്ന രണ്ടാമത്തെ വിമാന കംപനി ജീവനക്കാരനാണ് ഇത്. വിമാനത്തില്‍ സ്വര്‍ണവുമായി എത്തിയ യാത്രക്കാരന്‍ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി സ്വര്‍ണം, വിമാന കംപനി ജീവനക്കാരനായ മുഹമ്മദ് ശമീമിന് കൈമാറുകയായിരുന്നു.

മറ്റൊരു ഗേറ്റ് വഴി സ്വര്‍ണം പുറത്തെത്തിച്ച് പുറത്ത് കാത്തുനില്‍ക്കുന്നവര്‍ക്ക് കൈമാറാനായിരുന്നു ഇയാളുടെ ശ്രമം. സംശയം തോന്നിയ സിഐഎസ്എഫ് ജീവനക്കാരനെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണക്കടത്ത് തിരിച്ചറിഞ്ഞത്.

Keywords: Gold worth over Rs 1 crore seized from Karipur airport, Kozhikode, News, Airport, Gold, Smuggling, Kerala.

Post a Comment