ലക്‌നൗ: (www.kvartha.com) വിവാഹ ചടങ്ങുകളിൽ പലപ്പോഴും തർക്കങ്ങൾ ഉണ്ടാകാറുണ്ട്. ചിലയിടങ്ങളിൽ ഒരു വിധത്തിൽ സംഗതി സമാധാനിപ്പിക്കുന്നു, എന്നാൽ ചിലയിടങ്ങളിൽ ഇത് വളരെയധികം വഷളാവുകയും അവസാന നിമിഷം വിവാഹബന്ധം തകരുകയും ചെയ്യുന്നു. ചിലപ്പോൾ ചെറിയ കാര്യങ്ങൾ പോലും വഴക്കിലേക്ക് നയിക്കും. യുപിയിലെ പിലിഭിത് ജില്ലയിൽ നിന്നാണ് സമാനമായ സംഭവം ഉണ്ടായത്.
ഇവിടെ വരനും വധുവും മാല കൈമാറിയതിന് ശേഷം പെട്ടെന്ന് ജനറേറ്റർ ഓഫായതോടെ ഘോഷയാത്ര കുളമായി. ഇതോടെ വധുവിന്റെയും വരന്റെയും പക്ഷങ്ങൾ പരസ്പരം ഏറ്റുമുട്ടിയതായി ലൈവ് ഹിന്ദുസ്താൻ റിപോർട് ചെയ്തു. ഇതിനിടയിൽ വരനും താഴെ വീണതായി പറയുന്നു. ഏഴു പ്രദക്ഷിണം വെക്കുന്നതിനു മുൻപേ ഘോഷയാത്രയിൽ നടന്ന കോലാഹലം കണ്ട വധു വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചതോടെ സംഭവം പൊലീസ് സ്റ്റേഷനിലുമെത്തി.
ഷാജഹാൻപൂരിലെ കാന്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോരാവൻ ഗ്രാമവാസിയായ രവീന്ദ്ര കുമാറും ബിൽസന്ദ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുദിയ ബിൽഹാര ഗ്രാമത്തിൽ നിന്നുള്ള യുവതിയും തമ്മിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച സമയക്രമമനുസരിച്ച് ഘോഷയാത്രയുമായി വരനും സംഘവും ഗ്രാമത്തിലെത്തി.
'മാല കൈമാറ്റ ചടങ്ങ് കഴിഞ്ഞ് പെട്ടെന്ന് ജനറേറ്റർ നിന്നു. തുടർന്നാണ് വാക്കേറ്റവും അടിപിടിയുമുണ്ടായത്. അതോടെ തന്റെ ആഭരണങ്ങൾ തിരികെ നൽകണമെന്ന ആവശ്യത്തിൽ വരൻ ഉറച്ചുനിന്നു. വധുവിന്റെ കുടുംബം ഇതിന് തയ്യാറായില്ല. ജനറേറ്ററിനെ ചൊല്ലിയുള്ള തർക്കത്തിൽ ആഭരണങ്ങൾ സൂക്ഷിക്കുന്നതിനെ കുറിച്ചും ചർച നടന്നു. വടികൊണ്ട് മർദിച്ചതിനെ തുടർന്ന് വരന്റെ അമ്മാവനും സുഹൃത്തിനും പരിക്കേറ്റു. ബഹളത്തെ തുടർന്ന് പെൺകുട്ടി വിവാഹത്തിന് വിസമ്മതിച്ചു.
സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരന്റെ ഭാഗത്തുള്ളവർ പൊലീസ് സ്റ്റേഷനിലെത്തി വധുവിന്റെ ഭാഗത്തുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടു. മറുവശത്ത്, വധുവും പൊലീസ് സ്റ്റേഷനിലെത്തി, വരന്റെ ഭാഗത്തുള്ളവർ തന്റെ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ചു. അതേസമയം, ഈ കേസിൽ ഇരുവിഭാഗവും പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഇരുവരും പരാതി നൽകിയില്ലെന്ന് സ്റ്റേഷൻ ഇൻചാർജ് അചൽ വർമ പറഞ്ഞു. പിന്നീട് ഇരുവിഭാഗങ്ങൾക്കെതിരെയും നടപടിയുണ്ടായില്ല', വൃത്തങ്ങളെ ഉദ്ധരിച്ച് റിപോർട് പറയുന്നു. വിവാഹം റദ്ദാക്കിയെന്നാണ് ലഭിക്കുന്ന വിവരം.
Woman refused to marry | വിവാഹ ചടങ്ങിനിടെ ജനറേറ്റർ ഓഫായി; വരന്റെയും വധുവിന്റെയും സംഘങ്ങൾ തമ്മിൽ പൊരിഞ്ഞ അടി; ഒടുവിൽ കല്യാണമേ വേണ്ടെന്ന് വധു! സംഭവം ഇങ്ങനെ
Fighting in wedding procession; woman refused to marry#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍