Follow KVARTHA on Google news Follow Us!
ad

Unacademy plans | ലാഭത്തിന് മുന്‍ഗണന; ഉടമകളുടെയും മാനജ്മെന്റിന്റെയും ശമ്പളം വെട്ടിക്കുറച്ച് പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ ആപ്; ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണമില്ല; യാത്രകള്‍ക്ക് നിയന്ത്രണം

No free meals for employees, founders and management to take salary cuts: Unacademy's path to profitabiltiy#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്ത
ന്യൂഡെല്‍ഹി: (www.kvartha.com) ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്റ്റാര്‍ടപ് കംപനിയായ അൻഅകാഡമി (Unacademy) ലാഭത്തിന് മുന്‍ഗണന നല്‍കുന്നതിനായി കടുത്ത നിയന്ത്രണങ്ങളിലേക്ക്. സ്ഥാപകരുടെയും മാനജ്മെന്റിന്റെയും ശമ്പളം വെട്ടിക്കുറച്ചു. ജീവനക്കാര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുക, അവരുടെ ഓഫീസുകളിലെ സൗജന്യ ഭക്ഷണവും ലഘുഭക്ഷണവും നിര്‍ത്തുക തുടങ്ങിയ നടപടികളും സ്വീകരിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ വളര്‍ചയെക്കാള്‍ ലാഭത്തിനാണ് കംപനി മുന്‍ഗണന നല്‍കുന്നത്. പ്രമുഖ യൂണികോണ്‍ (ഒരു ബില്യണ്‍ മൂലധനമുള്ള) സ്റ്റാർടപ് കംപനിയാണ് അൻഅകാഡമി.
  
New Delhi, India, News, Top-Headlines, Salary, Job, Food, Profit, No free meals for employees, founders and management to take salary cuts: Unacademy's path to profitabiltiy.

മാനജ്മെന്റിലെ ഉന്നതര്‍ ഉള്‍പെടെയുള്ള ജീവനക്കാര്‍ക്ക് യാത്രയ്ക്ക് ബിസിനസ് ക്ലാസ് സൗകര്യം നല്‍കില്ലെന്നും അത് വേണമെന്നുള്ളവര്‍ക്ക് അവരുടെ പോകറ്റില്‍ നിന്ന് ബാക്കി പണമടയ്ക്കാമെന്നും അൻഅകാഡമിയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂടീവ് ഓഫീസറുമായ ഗൗരവ് മുഞ്ജല്‍ ജീവനക്കാര്‍ക്ക് നല്‍കിയ ആന്തരിക കുറിപ്പില്‍ പറഞ്ഞു. മാനജ്മെന്റിലെ ഉന്നതര്‍ക്കുള്ള സ്ഥിരം ഡ്രൈവര്‍മാര്‍ അടക്കമുള്ള ചില പ്രത്യേകാവകാശങ്ങളും നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 'സ്ഥാപകര്‍ ഇതിനകം ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്, മാനജ്മെന്റും ശമ്പളം വെട്ടിക്കുറയ്ക്കും. ഗ്ലോബല്‍ ടെസ്റ്റ് പ്രെപ് പോലെ പിഎംഎഫ് (Product Market Fit - PMF) കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട ചില ബിസിനസുകള്‍ ഞങ്ങള്‍ അടച്ചുപൂട്ടും', മുഞ്ജല്‍ പറഞ്ഞു.


'ഇനി മുതല്‍ കംപനി 'മിതവ്യയം' ഒരു പ്രധാന മൂല്യമായി സ്വീകരിക്കും. ഇതുവരെ ഞങ്ങളുടെ പ്രധാന മൂല്യങ്ങളിലൊന്നായി മിതവ്യയം ഉണ്ടായിരുന്നില്ല. സത്യസന്ധമായി, ഞങ്ങള്‍ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ദശലക്ഷക്കണക്കിന് ഡോളര്‍ മൂലധനം സമാഹരിച്ചതിനാല്‍ അതിന് മുന്‍ഗണന നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലക്ഷ്യം മാറി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് ഒരു പ്രാരംഭ പബ്ലിക് ഓഫര്‍ (Initial Public Offering - IPO) നടത്തേണ്ടതുണ്ട്. കൂടാതെ പണമൊഴുക്ക് പോസിറ്റീവായി മാറണം. അതിനായി മിതത്വം ഒരു പ്രധാന മൂല്യമായി സ്വീകരിക്കണം,' മുഞ്ജല്‍ വ്യക്തമാക്കി.

Post a Comment