Follow KVARTHA on Google news Follow Us!
ad

Book Fair | ദുബൈയിൽ ബുക് ഫെയര്‍ തിങ്കളാഴ്ച ആരംഭിക്കും; വെറും 2 ദിർഹമിന് പുസ്തകങ്ങള്‍ സ്വന്തമാക്കാം

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾUAE: Buy books for Dh2 at Dubai Public Library summer camp launch tomorrow
/ ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com)
ഹത്ത യൂസ്ഡ്-ബുക് ഫെയര്‍ (Hatta used book fair) തിങ്കളാഴ്ച ആരംഭിക്കും. ദുബൈ പബ്ലിക് ലൈബ്രറി (DPL) സമര്‍ ക്യാംപിന്റെ ഭാഗമായി ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റിയാണ് ബുക് ഫെയര്‍ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 28 ന് ബുക് ഫെയര്‍ അവസാനിക്കും. ഈ വര്‍ഷത്തെ പരിപാടിയുടെ ഭാഗമായി, സമര്‍ ക്യാംപ് അഞ്ച് മുതല്‍ 15 വയസുവരെയുള്ള കുട്ടികളെ നവീനമായ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ഗാത്മകതയുടെയും വിനോദത്തിന്റെയും അനിതര സാധാരണമായ യാത്രയിലേക്ക് കൂട്ടി കൊണ്ടുപോകും.
  
Gulf, Dubai, News, Top-Headlines, Book, Writer, UAE: Buy books for Dh2 at Dubai Public Library summer camp launch tomorrow.

ക്യാംപിന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം ‘ഹത്ത യൂസ്ഡ്-ബുക് ഫെയറിന്റെ’ ആദ്യ പതിപ്പും ഉണ്ടായിരിക്കും. അതിനാല്‍ രണ്ട് ദിര്‍ഹമിനും 10 ദിര്‍ഹമിനും ഇടയിലുള്ള നാമമാത്രമായ വിലയില്‍ വിപുല ശ്രേണിയിലുള്ള പുസ്തകങ്ങള്‍ വാങ്ങാം. കുരുന്നുകളുടെ കഥകള്‍, അറബി നോവലുകള്‍, മതഗ്രന്ഥങ്ങള്‍, നിയമം, കവിത, വൈദ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ധനകാര്യം, ചരിത്രം, മറ്റ് തരത്തിലുള്ള അറിവുകള്‍ എന്നിവ ഉള്‍പെടെ 2,588 പുസ്തകങ്ങള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പുസ്തകമേളയില്‍ പ്രദര്‍ശിപ്പിക്കുന്നു.

ക്യാംപിലെ പ്രവര്‍ത്തനങ്ങളില്‍ ഇമാറാതി ആര്‍ടിസ്റ്റ് ആഇശ അല്‍ ഹംറാനിയുമൊത്തുള്ള ‘പെയിന്റിംഗും സര്‍ഗാത്മകതയും’ എന്ന ശീർഷകത്തിലുള്ള ശില്‍പശാലയും ‘ടെംപിൾ ഓഫ് ഡെന്‍ഡൂര്‍’ പോലുള്ള പ്രശസ്തമായ കലാസൃഷ്ടികള്‍ പര്യവേക്ഷണം ചെയ്യാനും ‘കലയിലൂടെയുള്ള യാത്ര’ എന്ന ശീർഷകത്തിലുള്ള ശില്‍പശാലയും ഉള്‍പെടുന്നു.

എഴുത്തുകാരായ ബദ്രിയ അല്‍ ശംസി, നൂറ ഖൂരി, നാദിയ അല്‍ നജ്ജാര്‍, വഫ അല്‍ ശംസി, അഫ്ര മഹ്മൂദ് എന്നിവരുമായി രസകരമായ വിവിധ ഇന്ററാക്ടീവ് വായനാ സെഷനുകളും നടക്കും. കൂടാതെ കുട്ടികളുടെ ഭാവനകള്‍ തുറന്നു വിടാനും അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും അവരുടെ ഹൃദയങ്ങളില്‍ സന്തോഷവും നർമവും കോരിയിടാനും അനുവദിക്കുന്ന മറ്റ് നിരവധി പ്രവര്‍ത്തനങ്ങളും ബുക് ഫെയറിന്റെ ഭാഗമായി നടക്കും.

Keywords: Gulf, Dubai, News, Top-Headlines, Book, Writer, UAE: Buy books for Dh2 at Dubai Public Library summer camp launch tomorrow.

Post a Comment