Follow KVARTHA on Google news Follow Us!
ad

Police Booked 3 | ഡെല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തെന്ന 3 വ്യത്യസ്ത സംഭവങ്ങളില്‍ ഒരാള്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Arrested,Molestation,Police,National,Minor girls,
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌തെന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളില്‍ ഒരാള്‍ അറസ്റ്റിലായതായി പൊലീസ്. ഇയാള്‍ക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ നിയമം എന്നിവ പ്രകാരം കേസെടുത്തു. മറ്റ് രണ്ട് കേസുകള്‍ളില്‍ ഉള്‍പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Three incidents of molest reported in Delhi, 1 arrested, New Delhi, News, Arrested, Molestation, Police, National, Minor girls


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ഞായറാഴ്ച ലക്ഷ്മി നഗറില്‍ ഏഴുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതാണ് ആദ്യ സംഭവം. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്.

പരാതിയില്‍ അന്വേഷണം നടത്തുകയാണെങ്കിലും പ്രതിയെ കണ്ടെത്താനായില്ല, ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

മറ്റൊരു ലൈംഗിക പീഡനക്കേസില്‍, 21 വയസ്സുകാരന്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതാണ്. രണ്ട് കുടുംബങ്ങളും ഒരേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. മാതാപിതാക്കള്‍ കൂലിപ്പണി ചെയ്യുകയാണ്. പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്തി. പ്രതിയെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റുചെയ്തു.
തെക്ക് കിഴക്കന്‍ ഡെല്‍ഹിയിലെ ജയ്ത്പൂര്‍ മേഖലയില്‍ പതിമൂന്നുകാരിയെ സഹോദരി ഭര്‍ത്താവ് ബലാത്സംഗം ചെയ്തതാണ് മൂന്നാമത്തെ സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിന്റെ വീഡിയോ വൈറലാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.

Keywords: Three incidents of molest reported in Delhi, 1 arrested, New Delhi, News, Arrested, Molestation, Police, National, Minor girls.

Post a Comment