Follow KVARTHA on Google news Follow Us!
ad

Teacher's assault | 5 വയസുകാരനോട് അധ്യാപകന്റെ കൊടും ക്രൂരത; 'മനുഷ്യത്വമില്ലാത്ത മർദനത്തിനിടെ കുട്ടി ബോധരഹിതനായി'; വീഡിയോ വൈറൽ; പൊലീസ് കേസെടുത്തു

Teacher's assault to five year old student mercilessly in Bihar, video goes viral#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പട്ന: (www.kvartha.com) ബീഹാറിലെ പട്‌നയിൽ നിന്ന് ഒരു കോചിംഗ് അധ്യാപകൻ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മർദിക്കുകയും തുടർന്ന് കുട്ടി ബോധരഹിതനാവുകയും ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കുട്ടിയെ അധ്യാപകൻ മർദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് കേസെടുത്തു. വിഷയം അന്വേഷിക്കുകയാണ്.
  
Patna, Bihar, News, Top-Headlines, Video, Viral, Police, Case, Child, Teacher, Assault, Crime, Hospital, Teacher's assault to five year old student mercilessly in Bihar, video goes viral.

പട്‌നയിലെ ജയ കോചിംഗ് സെന്ററിലാണ് സംഭവം നടന്നതെന്നാണ് വിവരം. വീഡിയോയിൽ അധ്യാപകൻ കുട്ടിയെ ആദ്യം വടികൊണ്ട് തുടർചയായി അടിക്കുന്നത് കാണാം. വടി ഒടിഞ്ഞാപ്പോഴും അധ്യാപകന്റെ ദേഷ്യം ശമിക്കുന്നില്ല. ഇതിനുശേഷം, കൈകൊണ്ട് അടിക്കുകയും തള്ളുകയും ചെയ്യുന്നു. കുട്ടിയുടെ മുടി വലിക്കാനും തുടങ്ങുന്നു. ഇതിനിടയിൽ വേദന കൊണ്ട് കരയുന്നതിനിടെ കുട്ടി നിലത്ത് വീഴുന്നതും വീഡിയോയിലുണ്ട്. ഇതിനുശേഷം കുട്ടി അബോധാവസ്ഥയിലായെന്ന് ലൈവ് ഹിന്ദുസ്താൻ റിപോർട് ചെയ്തു.

കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ കുട്ടിയെ ക്രൂരമായി മർദിച്ച അധ്യാപകൻ ഛോട്ടുവെന്നയാളാണെന്ന് തിരിച്ചറിഞ്ഞറിഞ്ഞതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പിന്നീട് നാട്ടുകാരിൽ ചിലർ അധ്യാപകനെ പിടികൂടി മർദിച്ചതായും പറയുന്നു.
Keywords: Patna, Bihar, News, Top-Headlines, Video, Viral, Police, Case, Child, Teacher, Assault, Crime, Hospital, Teacher's assault to five year old student mercilessly in Bihar, video goes viral.

Post a Comment