ന്യൂഡെൽഹി: (www.kvartha.com) ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്ന കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജന്മം നൽകിയ കുട്ടിയുടെ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എസ് എസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചാണ് കേസിൽ കുറ്റാരോപിതനായ മുഹമ്മദ് സലീമിന്റെ ഹർജി തള്ളിയത്. ജുവനൈൽ കോടതിയിലാണ് സലീമിനെതിരായ വിചാരണ നടക്കുന്നത്.
ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം) പ്രകാരമുള്ള കുറ്റത്തിന് പിതാവിന്റെ വ്യക്തിത്വം പ്രസക്തമല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. 'കുട്ടിയുടെ പിതാവല്ലെങ്കിൽ ബലാത്സംഗ കുറ്റത്തിൽ നിന്ന് മോചിതനാകുമോ?. അത് പരിഗണിക്കാതെ കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് നടത്താൻ ഞങ്ങൾ അനുവദിക്കുന്നില്ല. ഭരണഘടനയുടെ ആർടികിൾ 136 പ്രകാരമുള്ള സ്‌പെഷ്യൽ ലീവ് പെറ്റീഷൻ പരിഗണിക്കാൻ തയ്യാറല്ല', ബെഞ്ച് വ്യക്തമാക്കി.
ഒരേ ഗ്രാമത്തിൽ താമസിക്കുന്നവരും അയൽവാസികളുമാണ് ഇരയും കുറ്റാരോപിതനും. കുട്ടിയുടെ ഡിഎൻഎ പരിശോധനയ്ക്ക് സുൽത്താൻപൂർ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ വിധി 2021 ജൂൺ 25ന് അലഹബാദ് ഹൈകോടതി റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്താണ് സലീം സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകരായ റോബിൻ ഖോഖർ, നിഷാന്ത് സിംഗ്ല എന്നിവർ മുഖേന സമർപിച്ച ഹർജിയിൽ, കുട്ടിയുടെ പിതാവാണ് താനെന്ന് ആരോപിക്കുന്നുവെന്ന് കുറ്റാരോപിതൻ പറഞ്ഞു.
Supreme Court Verdict | 'കുട്ടിയുടെ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ല'; ബലാത്സംഗക്കേസിലെ കുറ്റാരോപിതന്റെ ഹർജി തള്ളി
Supreme Court Said Cannot Order DNA Test Of Child In assault Case#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍