ന്യൂഡെൽഹി: (www.kvartha.com) ആൾട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ അഞ്ച് ദിവസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഡെൽഹിക്ക് പുറത്ത് പോകരുതെന്നും ട്വീറ്റുകൾ ചെയ്യരുതെന്നുമുള്ള ഉപാധികളോടെയാണ് സുപ്രീംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
'ഹിന്ദു സന്യാസിമാരെ വിദ്വേഷം വ്യാപിപ്പിക്കുന്നവര്‍' എന്ന് ട്വീറ്റ് ചെയ്‌തെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ സീതാപുരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈകോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സുബൈര്‍ സുപ്രിംകോടതിയെ സമീപിച്ചത്. മതവികാരം വ്രണപെടുത്തിയെന്നാരോപിച്ച് രണ്ട് കേസുകളാണ് സുബൈറിനെതിരെ ഇപ്പോള്‍ നിലനില്‍ക്കുന്നത്.
ഡിജിറ്റൽ തെളിവുകളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന നിര്‍ദേശവും ജാമ്യവ്യവസ്ഥയിൽ കോടതി ഉൾപെടുത്തിയിട്ടുണ്ട്. എന്നാൽ ഡെൽഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ സുബൈര്‍ ജുഡീഷ്യൽ റിമാൻഡിൽ തുടരും. ഈ കേസിൽ കൂടി ജാമ്യം നേടിയാൽ മാത്രമേ സുബൈറിന് ജയിൽ മോചിതനാകാൻ സാധിക്കൂ.
Keywords: News, National, Supreme Court, Alt News, Mohammad Zubair, Supreme Court granted interim bail to Alt News co-founder Mohammad Zubair, New Delhi, India, News, Top-Headlines, Supreme Court, Bail, Twiter, Case, Police, Uttar Pradesh.
SC granted bail | ആൾട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു; ട്വീറ്റ് ചെയ്യരുതെന്നും ഡെൽഹിക്ക് പുറത്ത് പോകരുതെന്നും നിർദേശം
Supreme Court granted interim bail to Alt News co-founder Mohammad Zubair#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍