Follow KVARTHA on Google news Follow Us!
ad

Stray dog attack | 8 കുട്ടികളടക്കം 13 പേരെ ആക്രമിച്ച് തെരുവ് നായ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Gujarat,News,Local News,Dog,attack,Children,hospital,Treatment,National,
സൂറത്: (www.kvartha.com) സൂറതിലെ നഗര പ്രദേശത്തില്‍ 10 വയസ്സിന് താഴെയുള്ള എട്ട് കുട്ടികളടക്കം 13 പേരെ തെരുവ് നായ ആക്രമിച്ചു. പരിക്കേറ്റവരെ ന്യൂ സിവില്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

Stray dog attacks 13 people, including eight kids, in Surat, Gujarat,News,Local News, Dog, Attack, Children, Hospital, Treatment, National

റിംഗ് റോഡിലെ മന്ദര്‍വാജയിലെ ഖ്വാജാനഗര്‍ പ്രദേശത്തെ കുട്ടികള്‍ മഴയില്‍ കളിക്കുന്നതിനിടെയാണ് പതിവായി കളിക്കുന്ന ഒരു തെരുവ് നായയുടെ വിചിത്രമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടികള്‍ നായയുടെ അടുത്തെത്തിയപ്പോള്‍ അത് കടിക്കുകയും അവര്‍ക്കുനേരെ കുരയ്ക്കുകയും ചെയ്തു. ഭയന്നുവിറച്ച കുട്ടികളുടെ കരച്ചില്‍ കേട്ട് രക്ഷിതാക്കള്‍ ഓടിയെത്തി നായയെ അവിടെ നിന്നും ഓടിക്കുകയായിരുന്നു.

പിന്നീട് അതേ നായ മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും കൂടി കടിച്ചു. എല്ലാവരും സാധാരണ നിലയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡിസ്ചാര്‍ജ് ചെയ്യുന്നതിനുമുമ്പ് ഡോക്ടര്‍മാര്‍ കടിയേറ്റവര്‍ക്ക് ആന്റി റാബിസ് കുത്തിവയ്പ്പുകള്‍ നല്‍കി. തുടര്‍ന്നുള്ള ഡോസുകള്‍ക്കായി അടുത്ത ദിവസങ്ങളില്‍ എത്താനും നിര്‍ദേശിച്ചു.

സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നായയെ പിടിക്കാന്‍ ആളുകളെ സ്ഥലത്തേക്ക് അയയ്ക്കുമെന്നും സൂറത് മുനിസിപല്‍ കോര്‍പറേഷന്‍ ഹെല്‍ത് ഓഫിസര്‍ ഡോ പ്രദീപ് ഉമ്രിഗര്‍ പറഞ്ഞു. നിലവില്‍, രോഗികള്‍ക്ക് ആന്റി റാബിസ് ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Keywords: Stray dog attacks 13 people, including eight kids, in Surat, Gujarat,News,Local News, Dog, Attack, Children, Hospital, Treatment, National.




Post a Comment