Follow KVARTHA on Google news Follow Us!
ad

Govt. Project | രണ്ടാം പിണറായി സര്‍കാരിന്റെ സ്വപ്‌നപദ്ധതി തളരുന്നു; 20 ലക്ഷം തൊഴില്‍ദായക പദ്ധതിയുടെ രണ്ടാംഘട്ട സര്‍വേ മുടന്തുന്നു

Second Pinarayi government's dream plan is failing#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) രണ്ടാം പിണറായി സര്‍കാര്‍ കേരള നോളജ് എകണോമിക് മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന 20 ലക്ഷം തൊഴില്‍ദായക പദ്ധതിയുടെ സര്‍വേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മന്ദഗതിയില്‍. രണ്ടുമാസം മുമ്പ് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒന്നാംഘട്ടം സര്‍വേ തുടങ്ങിയെങ്കിലും പിന്നീടുള്ള കാര്യങ്ങളൊന്നും മുന്‍പോട്ടുപോയിട്ടില്ല. ഡിജിറ്റര്‍ വര്‍ക് ഫോഴ്‌സ് മാനജ്‌മെന്റ് സിസ്റ്റം സൃഷ്ടിക്കാനാണ് പദ്ധതിക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഡാറ്റാ ശേഖരണം നടത്തിയത്. ഓരോ വാര്‍ഡുകളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് ഇതിന്റെ ചുമതല.
  
Kannur, Kerala, News, Top-Headlines, Pinarayi-Vijayan, Government, Job, Panchayath, Survey, Second Pinarayi government's dream plan is failing.

ഒരുവാര്‍ഡിലുള്ള 150 മുതല്‍ 200 വരെയുള്ള വീടുകളിലാണ് സര്‍വേ. ഇതിനായി നിയോഗിക്കപ്പെട്ട സിഡിഎസ് അംഗങ്ങളാണ് സര്‍വേ തുടങ്ങിയത്. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്ലികേഷനുമുണ്ടാക്കിയിരുന്നു. വീടുകയറിയുള്ള സര്‍വേയ്ക്കിടെ തൊഴില്‍രഹിതരായ ഉദ്യോഗാർഥികളുടെ ഡാറ്റകള്‍ അതത് സമയം തന്നെ ഈ മൊബൈല്‍ ആപ്ലികേഷനില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്വപ്‌ന പദ്ധതിയായിട്ടാണ് മന്ത്രി എംവി ഗോവിന്ദന്‍ 20 ലക്ഷം തൊഴില്‍ പദ്ധതിയെ വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ ത്രിതല പഞ്ചായതുകള്‍ക്കാണ് പദ്ധതിയുടെ മോണിറ്ററിങ് ചുമതല.

സര്‍വേ നടത്തുന്ന സിഡിഎസ് അംഗങ്ങള്‍ക്ക് നിശ്ചിത വേതനവും ആപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട് ഫോണും അലവന്‍സും നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിലും ഒന്നും ലഭിച്ചില്ലെന്നാണ് സര്‍വേ നടത്തിയവര്‍ പറയുന്നത്. ഇതോടെയാണ് പല ഗ്രാമപഞ്ചായതുകളിലും സര്‍വേ മുടങ്ങിയത്. ചിലയിടങ്ങളില്‍ ഗ്രാമപഞ്ചായത് തനത് തുകയിൽ നിന്നും ഇവര്‍ക്കായുള്ള ചിലവ് വഹിച്ചു കൊണ്ടു സര്‍വേ നടപടികള്‍ തുടരുന്നുണ്ടെങ്കിലും അതുവളരെ അപൂര്‍വമിടങ്ങളില്‍ മാത്രമാണ് നടക്കുന്നത്. സ്വന്തം മൊബൈല്‍ ഫോണില്‍ ആപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വര്‍ക്ഔടാവുന്നില്ലെന്നാണ് സിഡിഎസ് അംഗങ്ങള്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഡാറ്റാ ശേഖരണം നടത്തുന്നത് ദുഷ്‌കരമായതാണ് പലരെയും പിന്നോട്ടടിപ്പിക്കാന്‍ മറ്റൊരു കാരണം.

തദ്ദേശസ്വയംഭരണവകുപ്പില്‍ പദ്ധതികള്‍ നിരവധി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇതുനടപ്പിലാക്കാനും പൂര്‍ത്തീകരിക്കാനും ഗ്രാമപഞ്ചായതുകള്‍ക്ക് സാവകാശം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. തനത് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഒന്നിനുപുറകെ ഒന്നായി സര്‍കാര്‍ വന്‍കിടപദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ ജീവനക്കാരുടെ ക്ഷാമവും വിഭവസമാഹരണത്തിന്റെ അപര്യാപ്തതയും കൊണ്ടു കിതയ്ക്കുകയാണ് ഗ്രാമപഞ്ചായതുകള്‍.

Keywords: Kannur, Kerala, News, Top-Headlines, Pinarayi-Vijayan, Government, Job, Panchayath, Survey, Second Pinarayi government's dream plan is failing.

Post a Comment