Follow KVARTHA on Google news Follow Us!
ad

Bank complaints | എസ്ബിഐ ഉപഭോക്താവാണോ? പരാതികളുണ്ടെങ്കിൽ വീട്ടിലിരുന്ന് കൊണ്ടുതന്നെ മിനിറ്റുകൾക്കുള്ളിൽ രജിസ്റ്റർ ചെയ്യാം; അറിയാം കൂടുതൽ

SBI: Register complaint within minutes #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) സമീപ വർഷങ്ങളിൽ ബാങ്കിംഗ് മേഖലയിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, അകൗണ്ട് തുറക്കുന്നത് മുതൽ മറ്റ് സൗകര്യങ്ങളിൽ വരെ ഉപഭോക്താക്കൾക്ക് ഇപ്പോഴും നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു. എന്നാൽ നിങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ (SBI) ഉപഭോക്താവാണെങ്കിൽ നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട്. വീട്ടിലിരുന്ന് മിനിറ്റുകൾക്കകം പരാതി രജിസ്റ്റർ ചെയ്യാം.

                   
SBI: Register complaint within minutes, National, Newdelhi, Bank, SBI,Registration, Complaint, Website, News, Top-Headlines, Latest-News, Online.

അടുത്തിടെ രാജ് സിംഗ് എന്ന ട്വിറ്റർ ഉപയോക്താവ് എസ്ബിഐ ശാഖയിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ചപ്പോൾ മറുപടിയുമായി എസ്ബിഐ അധികൃതർ പരാതി നൽകുന്നതിന്റെ നടപടിക്രമങ്ങൾ വിശദീകരിച്ചിരുന്നു.

എങ്ങനെയാണ് പരാതി നൽകേണ്ടത്?

1. പരാതികൾ https://crcf(dot)sbi(dot)co(dot)in/ccf/ എന്നതിൽ രജിസ്റ്റർ ചെയ്യാം. തുടർന്ന് വരുന്ന ബോക്സിൽ നിന്ന് നിങ്ങളുടെ പരാതി ഏത് വിഷയവുമായി ബന്ധപ്പെട്ടതാണെന്ന് തെരഞ്ഞെടുക്കാം. ഉപഭോക്താക്കൾക്ക് വ്യക്തിഗത പരാതികൾ Personal Segment അല്ലെങ്കിൽ Individual Customer തെരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യാം.

2. കൂടാതെ ഉപഭോക്താക്കൾക്ക് 1800 1234, 18000 2100, 1800 112211, 1800 425 3800, 080 26599990 എന്നീ ടോൾ ഫ്രീ നമ്പറുകളിലും പരാതികൾ രജിസ്റ്റർ ചെയ്യാം.

Keywords: SBI: Register complaint within minutes, National, Newdelhi, Bank, SBI,Registration, Complaint, Website, News, Top-Headlines, Latest-News, Online.

Post a Comment