Follow KVARTHA on Google news Follow Us!
ad

Court Verdict | ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ അനുവാദമില്ലാതെ ഉറ നീക്കം ചെയ്യുന്നത് ലൈംഗിക കുറ്റകൃത്യമെന്ന് കാനഡ സുപ്രീംകോടതി

Removing condom without partner's consent is 'crime': Canada's Supreme Court#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഒടാവ: (www.kvartha.com) ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ അനുവാദമില്ലാതെ ഉറ (condom) നീക്കം ചെയ്യുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാമെന്ന സുപ്രധാന നിരീക്ഷണവുമായി കാനഡ സുപ്രീംകോടതി. 2017ലെ ഒരു കേസ് പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍.

ഉറ ധരിച്ചുകൊണ്ടുള്ള ലൈംഗിക ബന്ധവും കോണ്ടം ഉപേക്ഷിച്ചുകൊണ്ടുള്ള ലൈംഗിക ബന്ധവും രണ്ടാണെന്നും അതിനാല്‍ ഉറ ഉപേക്ഷിക്കുന്നതിന് പങ്കാളിയുടെ സമ്മതം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. 54 വോടുകള്‍ നേടിയാണ് വിധി അംഗീകരിക്കപ്പെട്ടത്. 

മകെനീസ് കിര്‍ക് പാട്രിക് എന്നയാള്‍ക്കെതിരെ ഇയാളെ ഓന്‍ലൈനായി പരിചയപ്പെട്ട ഒരു യുവതിയാണ് പരാതി നല്‍കിയിരുന്നത്. തങ്ങള്‍ നേരിട്ട് കണ്ടപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ താന്‍ അനുവാദം നല്‍കിയിരുന്നെങ്കിലും ഉറ ഉപയോഗിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നതായി യുവതി പറഞ്ഞു. എന്നാല്‍ കിര്‍ക് പാട്രിക് അത് പാലിച്ചില്ലെന്നും ഇതേത്തുടര്‍ന്നാണ് ലൈംഗികാതിക്രമം നേരിട്ടെന്ന് കാട്ടി താന്‍ പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞു.

News,World,international,canada,Supreme Court,Verdict,Top-Headlines, Removing condom without partner's consent is  'crime': Canada's Supreme Court


എന്നാല്‍ കിര്‍ക് പാട്രികുമായുള്ള ലൈംഗിക ബന്ധത്തിന് യുവതി സമ്മതം നല്‍കിയിരുന്നെന്നും ഇതിനെ ലൈംഗിക അതിക്രമമായി കാണാന്‍ സാധിക്കില്ലെന്നും വിചാരണക്കോടതി വിധിക്കുകയായിരുന്നു. ഈ വിധി പിന്നീട് ബ്രിടീഷ് കൊളംബിയ കോര്‍ട് ഓഫ് അപീല്‍ തള്ളിക്കളഞ്ഞു. ഇതിനെ ചോദ്യം ചെയ്താണ് കിര്‍ക് പാട്രിക് സുപ്രീംകോടതിയെ സമീപിച്ചത്.

Keywords: News,World,international,canada,Supreme Court,Verdict,Top-Headlines, Removing condom without partner's consent is  'crime': Canada's Supreme Court

Post a Comment