Follow KVARTHA on Google news Follow Us!
ad

Plus One Trial Allotment | വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചു; സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്‌മെന്റ് സമയം നീട്ടി

Plus One Admission: Trial allotment time extended#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്‌മെന്റ് സമയം തിങ്കളാഴ്ച വൈകിട്ട് അഞ്ചുവരെ നീട്ടി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ട്രയല്‍ അലോട്‌മെന്റ് പ്രസിദ്ധീകരിച്ച വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വൈകിട്ട് അഞ്ചുമണി വരെയായിരുന്നു നേരത്തേ അനുവദിച്ചിരുന്ന സമയം. എന്നാല്‍, വെള്ളിയാഴ്ച രാവിലെ ട്രയല്‍ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും തിരക്കുമൂലം വെബ്‌സൈറ്റിനുണ്ടായ തകരാര്‍ ശനിയാഴ്ച ഉച്ചയോടെയാണ് പരിഹരിച്ചത്. ഇതേത്തുടര്‍ന്ന് സമയം നീട്ടണമെന്ന് വിദ്യാര്‍ഥികള്‍ ഉള്‍പെടെ ആവശ്യപ്പെട്ടിരുന്നു. 

ട്രയല്‍ അലോട്മെന്റുമായി ബന്ധപ്പെട്ട് വെബ് സൈറ്റില്‍ കയറാന്‍ കഴിയാതിരുന്നത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എല്ലാവരും ഒന്നിച്ച് സൈറ്റില്‍ കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌ന കാരണമെന്ന മന്ത്രിയുടെ പരാമര്‍ശവും വിവാദമായിരുന്നു. 

News,Kerala,State,Thiruvananthapuram,Students,Education,Parents,Minister,CBSE,ICSE-CBSE-10th-EXAM,Top-Headlines,Trending, Plus One Admission: Trial allotment time extended


ട്രയല്‍ അലോട്‌മെന്റ് പരിശോധിക്കാന്‍ ഒരുക്കിയ പോര്‍ടലിന്റെ നാല് സെര്‍വറുകളില്‍ ഒരേസമയം ലക്ഷത്തിലേറെപേര്‍ പ്രവേശിച്ചതിനാലാണ് തടസം നേരിട്ടതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം, ഓഗസ്റ്റ് 22ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനാണ് സര്‍കാരിന്റെ തീരുമാനം. സിബിഎസ്ഇ, ഐ സി എസ് സി വിദ്യാര്‍ഥികളുടെ 10-ാം ക്ലാസ് പരീക്ഷാഫലം വരാന്‍ വൈകിയതാണ് പ്രവേശനം നീളാന്‍ കാരണം.

Keywords: News,Kerala,State,Thiruvananthapuram,Students,Education,Parents,Minister,CBSE,ICSE-CBSE-10th-EXAM,Top-Headlines,Trending, Plus One Admission: Trial allotment time extended

Post a Comment